getNe99wsImages.php
കാലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ ഇടവകയുടെ ഫാമിലി റിട്രീറ്റ് ഈ മാസം 28 മുതല്‍ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഇടവകയിലെ ജനങ്ങള്‍ തമ്മില്‍ ആത്മീകവും മാനസികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഈ റിട്രീറ്റ് മൂലം സാധിക്കുമെന്ന് ഇടവക വികാരി റവ. ബിജു പി സൈമണ്‍ പറഞ്ഞു. ഗോഡ്‌സ് ഡിസൈന്‍ ഫോര്‍ ഫാമിലി എന്നതാണ് ചിന്താവിഷയം. ഇടവകയിലെ കൂടുതല്‍ ആളുകളും ജോലി ചെയ്യുന്ന സിലിക്കണ്‍ വാലിയില്‍ നിന്നും കേവലം 20 മിനിറ്റ് മാത്രമേ റിട്രീറ്റ് സെന്ററിലേക്കുള്ളൂ. സാന്താക്രൂസ് മലനിരകളില്‍ റെഡ്-വുഡ് കാടിന്റെ നടുക്ക് ശാന്ത സുന്ദരമായ 67 ഏക്കറിനുള്ളിലാണ് പ്രസന്റേഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
28നു വൈകീട്ട് 4 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ഇടവക സെക്രട്ടറി ജേക്കബ് വര്‍ഗീസ് അറിയിച്ചു. അന്നേദിവസം വൈകീട്ട് 6 മണിക്കാണ് അത്താഴം. പ്രായമനുസരിച്ച് വെവ്വേറെ യോഗങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തപ്പെടും. ആത്മീയ പഠനത്തിനും ചര്‍ച്ചകള്‍ക്കും പുറമേ കലാ വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നു ഇടവക ട്രസ്റ്റിമാരായ സുജിത്ത് ഐസക്ക്, കുര്യന്‍ ഇടുക്കുള എന്നിവര്‍ അറിയിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണമാണ് എല്ലാ ദിവസവും നല്‍കുന്നത്. പ്രഭാത സവാരിക്കും ഇടവേള സമയത്ത് നീന്തലിനും സൗകര്യം ഒരുക്കീട്ടുണ്ട്. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്കും പ്രാതലിനും ശേഷമായിരിക്കും റിട്രീറ്റ് പര്യവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here