fokana

ന്യൂയോർക്ക്∙ ജൂൺ 28-ന് ദേശീയ ചെയർപേഴ്സൺ ലീല മാരേട്ടിന്റെ വസതിയിൽ കൂടിയ മീറ്റിംഗിൽ ഫൊക്കാന വിമൻസ് ഫോറം ന്യൂയോർക്ക് റീജിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശോശാമ്മ ആൻഡ്രൂസ് (റീജിയണൽ പ്രസിഡന്റ്), ലത കറുകപ്പള്ളി (വൈസ് പ്രസിഡന്റ്), ജെസ്സി ജോയി (സെക്രട്ടറി), ബാല കെയാർകെ (ട്രഷറർ), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), റെനി ജോസ് (ജോയിന്റ് സെക്രട്ടറി), ഉഷ ജോർജ്, ലിസമ്മ ചാക്കോ, ഷൈനി ഷാജൻ (കമ്മിറ്റി അംഗങ്ങൾ). ചടങ്ങിൽ വരുംവർഷത്തെ വിപുലമായ പ്രവർത്തന പരിപാടികളെപ്പറ്റി ആലോചിച്ച് തീരുമാനിക്കുകയുണ്ടായി.

വനിതകൾക്കായി പൂക്കള മത്സരം നടത്തുവാൻ തീരുമാനിച്ചു. ഒക്ടോബർ 18-നു സെൻട്രൽ പാർക്കിൽ അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തുന്ന ബ്രെസ്റ്റ് കാൻസർ വാക്കിൽ സംബന്ധിക്കുവാൻ തീരുമാനിച്ചു. കൂടാതെ അവയവ ദാന ബോധവത്കരണം, സൂപ്പ് കിച്ചൻ ആരോഗ്യ സെമിനാർ എന്നീ പരിപാടികൾ ആസൂത്രണം ചെയ്വാനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here