മിനിയാപ്പോളിസ്: മിനസോട്ടയിലുള്ള നായര്‍ സമുദായക്കാര്‍ ചേര്‍ന്നു നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് മിനസോട്ട എന്ന സംഘടന രൂപീകരിച്ചു. സെന്റ് ലൂയി പാര്‍ക്ക് ലൈബ്രറി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ചു. വാസുദേവന്‍ പിള്ള (പ്രസിഡന്റ്, നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ), സുനില്‍ നായര്‍ (ന്യൂയോര്‍ക്ക്), ജയന് മുളങ്ങാട് (എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്വന്ഷന് ചെയര്‍ 2018) എന്നിവര്‍ സംസാരിച്ചു. സുരേഷ് നായര്‍ സ്വാഗതവും, നാരായണന് നായര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വച്ചു നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് മിനസോട്ടയുടെ ഭാരവാഹികളായി നാരായണന് നായര്‍ (പ്രസിഡന്റ്), ജഗന് മുട്ടശേരില്‍ (സെക്രട്ടറി), ജോഷ് നായര്‍ (ട്രഷറര്‍), ലതാ നായര്‍ (വൈസ് പ്രസിഡന്റ്), പ്രിയ മേനോന് (ജോയിന്റ് സെക്രട്ടറി), കൃഷ്ണദാസ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഓഗസ്റ്റില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന നായര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എം.എന്‍.സി നായര്‍ ആഹ്വാനം ചെയ്തു. സുരേഷ് നായര്‍ അറിയിച്ചതാണിത്.