ആസ്ത്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു. ഫാ.ടോമി കളത്തൂര്‍ മാത്യുവിനാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെല്‍ബണിലെ പള്ളിയില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളൊരാളാണ് ആക്രമണം നടത്തിയതെന്നാണ് അറിയുന്നത്. പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചെത്തിയ അക്രമി വൈദികന്റെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ശേഷം അക്രമി ഒാടി രക്ഷപ്പെട്ടു.