ഡൽഹി : കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തം 36 അംഗ തെരഞ്ഞടുപ്പ് സമിതിക്ക്. എ.കെ ആന്റണിയും വയലാർ രവിയും അടങ്ങുന്ന സമിതിയിൽ നേതൃത്വവുമായി അകന്നു നിൽക്കുകയായിരുന്ന കെ വി തോമസും ഉൾപ്പെടുന്നു. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങി, രമ്യാഹരിദാസും, വിദ്യാബാലകൃഷ്ണനും സമിതി അംഗങ്ങളാണ്.
സ്ഥാനാർത്ഥി നിർണയം, തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയൽ തുടങ്ങുന്ന കാര്യങ്ങളിൽ തീരുമാന മെടുക്കുന്നത് ഈ സമിതിയായിരിക്കും. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് എന്നിവർ സമിതിയിൽ പ്രത്യേകം ക്ഷണിതാക്കളായിരിക്കും. പി ജെ കുര്യൻ, പിപി തങ്കച്ചൻ, പി സി ചാക്കോ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ഷാനി മോൾ ഉസ്മാൻ സമിതിയിൽ ഉൾപ്പെട്ടപ്പോൾ ഏക ഡി സി സി അധ്യക്ഷയായ ബിന്ദു കൃഷ്ണ സമിയിൽ അംഗമല്ല