സ്വന്തം ലേഖകൻ

കണ്ണൂർ : രണ്ടിൽ കൂടുതൽ തവണ തുടർച്ചയായി മൽസരിച്ചവർ ഇത്തവണ മൽസര രംഗത്തുണ്ടാവില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ മന്ദിരം സ്ഥിരം തട്ടകമെന്ന നിലപാട് പാർട്ടിക്കില്ല. സ്ഥാനാർത്ഥി നിർണ ചർച്ചകൾ ആരംഭിച്ചതായും ആരൊക്കെ മൽസരിക്കണമെന്ന കാര്യത്തിൽ പാർട്ടി ഉടൻ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ കെ ശൈലജ, എം എം മണി എന്നിവർ മൽസരംഗത്തുണ്ടാവുമെന്ന് സി പി എം നേതൃത്വം സൂചനകൾ നൽകികഴിഞ്ഞു. എന്നാൽ തോമസ് ഐസക്, ജി സുധാകരൻ എന്നിവർ മൽസര രംഗത്തുണ്ടാവുമോ എന്ന് പാർട്ടി ഇന്നുവരെ വ്യക്തമാക്കിയിട്ടില്ല.


ജി സുധാകരനെയും തോമസ് ഐസകിനെയും മാറ്റി നിർത്തിയാൽ തിരിച്ചടിയുണ്ടാവില്ല. എന്നാൽ ഇവരിൽ ആരെയെങ്കിലും ഒരാളെ മാറ്റി നിർത്തിയാൽ ആലപ്പുഴയിൽ അത് വലിയ തിരിച്ചടികൾക്ക് വഴിയൊരുക്കുമെന്ന് നേതൃത്വത്തിന് വ്യക്തമാണ്. 
അതുപോലെ പുതുതായി മുന്നണിയിലെത്തിയ കേരളാ കോൺഗ്രസിനെയും തിരിച്ചെത്തിയ എൽ ജെ ഡിയെയും പരിഗണിക്കാനായി ചില സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കും പാർട്ടി എം എൽ എ മാർ തയ്യാറായേക്കും.
 
 
ഏതു വിധേനയും ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുന്ന ഇടതുമുന്നണി വിജയ സാധ്യതയ്ക്ക് തിരിച്ചടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നിടങ്ങളിൽ പാർട്ടി നിയമങ്ങൾ മാറ്റാനും തയ്യാറായേക്കുമെന്ന സൂചനയും നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ എ കെ ബാലൻ, ഇ പി ജയരാജൻ എന്നിവരും ഇത്തവണ മൽസരിക്കാൻ ഉണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here