വാഷിങ്ടൺ: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നാലാഴ്ച പൂർത്തിയാവുേമ്പാൾ വൈറ്റ് ഹൗസിലെ താമസത്തെ കുറിച്ച് വിവരിച്ച് ജോ ബൈഡൻ. ടൗൺ ഹാളിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. ആ സ്വർണ്ണക്കൂട്ടിലെ താമസം താൻ കുറച്ച് ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്ന് ബൈഡൻ പറഞ്ഞു.
ചിലപ്പോൾ രാവിലെ ഏഴുന്നേറ്റ് താൻ ജില്ലിനോട് ചോദിക്കും, ഏത് നരകത്തിലാണ് നമ്മളിപ്പോൾ ഉള്ളതെന്ന് -വൈറ്റ് ഹൗസിലെ താമസത്തെ കുറിച്ച് ബൈഡൻ തമാശയോടെ പറഞ്ഞു. പ്രസിഡന്റിന്റെ ജോലികളിലേക്ക് താൻ ഇറങ്ങിയെന്നും ബൈഡൻ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 20നാണ് യു.എസ് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റത്. തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു പ്രസിഡന്റായുള്ള ബൈഡന്റെ സ്ഥാനാരോഹണം.