-പി പി ചെറിയാൻ

ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്

മെയ് 4  ശനിയാഴ്ച വൈകീട്ട്  6 മുതൽ 8 :30  വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് തിങ്ങി നിറഞ്ഞ കാണികളുടെ മുപിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി മഞ്ജിത് കൈനിക്കര ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ് ജോർജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .