ന്യുയോര്‍ക്ക്: കോട്ടയം പാമ്പാടി കൊച്ചുപുരയില്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെയും ശോശാമ്മയുടെയും പുത്രന് ജോസഫ് വര്‍ഗീസ്, 65, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. റെസ്പിറ്ററി തെറാപ്പിസ്റ്റ് ആയി വിവിധ ഹോസ്പിറ്റലുകളില്‍ സേവനമനുഷ്ഠിച്ചു. വി.എ. ഹോസ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ചെയ്തു. സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച് അംഗമാണ്.
ഭാര്യ മോളി ജോസഫ് കോട്ടയം പരിപ്പ് നാളെത്രയില് കുടുംബാംഗമാണ്. മക്കള്‍: ടിം, ടീന
സഹോദരര്‍: പരേതയായ മറിയാമ്മ കുര്യന്, ഏലിയാമ്മ തങ്കച്ചന് (മല്ലപ്പള്ളി) ശോശാമ്മ ടൈറ്റസ് (ക്വീന്‍സ്, ന്യു യോര്‍ക്ക്) മാണി വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്) മോളിക്കുട്ടി രാജു (സ്റ്റാറ്റന്‍ ഐലന്‍ഡ്) ബാബു വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്) വര്‍ഗീസ് വര്‍ഗീസ് (ഫിലാഡല്‍ഫിയ)
സംസ്കാരം പിന്നീട്
സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അനുശോചിച്ചു.
റിപ്പോര്‍ട്ട്: ബിജു ചെറിയാന്