പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി : ഇസ്രയേൽ പാലസ്തീൻ സംഘർഷം കനത്തതോടെ ശനിയാഴ്ച നടന്ന ബോംബിങ്ങിൽ ഗാസായിലുള്ള അസോസിയേറ്റ് പ്രസ്, അൽജസീറ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയം ഇസ്രയേൽ ബോംബിങ്ങിൽ തകർന്നുവീണു .ഹമാസിന്റെ മിസൈൽ ആക്രമണത്തെ പിന്തുണയ്ക്കുന്ന അൽജസീറ ടി വി ആസ്ഥാനമായ 11 നില കെട്ടിടം ശനിയാഴ്ച രാവിലെയാണ് തകർന്നു തരിപ്പണമായതു. കെട്ടിടം തകർന്നു വീഴുന്നത് അൽജസീറ ടിവി ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു .ഇസ്രായേലിൻറെ മൂന്ന് മിസൈലുകൾ ഈ കെട്ടിടത്തിൽ പതി ക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഇവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ മുഴുവൻ ഒഴിവാക്കിയിരുന്നു പത്തു പാലസ്തീകാർ ഈ ബോംബിങ്ങിൽ കൊല്ലപ്പെട്ടു . കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ജീവൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . ഹമാസ് മിലിറ്ററി ഇൻറലിജൻസ് ഈ കെട്ടിടം ആസ്ഥാനമായാണ് ഭീക പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്യുന്നതെന്ന് ഇസ്രയിൽ ഡിഫൻസ് ഡിപ്പാർട്മെൻറ് ഒരു ട്വിറ്ററിലൂടെ അറിയിച്ചു.