തിരുവനന്തപുരം: കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ തീരുമാനമുണ്ടായേക്കും. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. തീയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന.