തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെ പി സി സി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തുന്നു.
കെ പി സി സി പുനസംഘടയിൽ മുൻ അധ്യക്ഷനെന്ന പരിഗണനയുണ്ടായില്ലെന്ന് നേരത്തെ സുധീരീൻ ആരോപണമുന്നയിച്ചിരുന്നു. ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചപ്പോഴും സുധീരൻ പരസ്യമായി പ്രതികരിച്ചിരുന്നു.
ഇടഞ്ഞു നിന്ന ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിച്ച് ഒരുമിപ്പിച്ച് നിർത്താനുള്ള ശ്രമം ഒരു ഭാഗത്തു നിന്നും നടക്കവെയാണ് വി എം സുധീരൻ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കെ പി സി സി പുനസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനായി എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവൻ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇതിനിടയിലാണ് സുധീരന്റെ പ്രതിഷേധം.

 

LEAVE A REPLY

Please enter your comment!
Please enter your name here