GulfLatest NewsLifeStyleSports

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ്  ടൂർണമെന്റ് സംഘടിപ്പിക്കുന്നു .

അകാലത്തിൽ വിട്ടുപിരിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം KPA ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബോജി രാജന്റെ സ്മരണാർത്ഥം, കൊല്ലം പ്രവാസി അസോസിയേഷൻ തങ്ങളുടെ സ്പോർട്സ് വിങ്ങിന്റെ നേതൃതത്തിൽ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോട് കൂടി  സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  മെയ് 2, 9 തീയതികളിൽ സിഞ്ച് അൽ അഹലി സ്പോർട്സ് ക്ലബ് ടർഫിൽ വച്ചു നടക്കുന്ന ക്രിക്കറ്റ്  ടൂർണ്ണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്നു .  ടൂർണ്ണമെന്റ് വിജയിയാകുന്ന ടീമിന് 200 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനത്തു എത്തുന്ന ടീമിന് 150 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും ഉണ്ടായിരിക്കും . കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് 38161837 , 39617384 , 33971810 , 39159398 എന്നീ നമ്പറുകളിൽ വിളിക്കാം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button