ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്”  ഷോ വൻ വിജയമായി.

ഹൂസ്റ്റൺ: ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിന്റെസഹകരണത്തോടെ നടത്തിയ ടാലെന്റ്റ് ഓഫ് ടെക്സാസ് ടാലെന്റ്റ് ഷോ വൻ...

Read moreDetails

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.

ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ്   വിതരണ ഉൽഘാടനം ന്യൂ യോർക്കിലെ സിത്താർ പാലസിൽ...

Read moreDetails

ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ഏപ്രിൽ , മെയ് മാസങ്ങളിൽ അമേരിക്കയിൽ .

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ...

Read moreDetails

ഹോർത്തൂസ് ഉത്സവത്തിന് കൊച്ചിയൊരുങ്ങി: ഇന്ന് രാവിലെ 11 മുതൽ ഏഴ് വേദികളിൽ വൈവിധ്യമാർന്ന സെഷനുകൾ; സൗജന്യ പ്രവേശനം

കൊച്ചി : എറണാകുളം സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും ഇന്ന് മുതൽ ഹോർത്തൂസ് ഉത്സവത്തിന്റെ സാംസ്കാരിക മായാജാലത്തിലേക്ക് മാറുന്നു. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സെഷനുകളിൽ പൊതുജനങ്ങൾക്ക്...

Read moreDetails

ജൊഹാന്നസ്ബർഗിൽ മലയാളികളുടെ തിരുവാതിര ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജൊഹാന്നസ്ബർഗ് : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി നവംബർ 21ന് സാൻടൺ സണ്ണിൽ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ സ്വീകരണച്ചടങ്ങിൽ, ജൊഹാന്നസ്ബർഗ് മലയാളി അസോസിയേഷൻ...

Read moreDetails

പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി കൊച്ചി-മുസിരിസ് ബിനാലെ വേദികള്‍

കൊച്ചി : പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി) ആറാം ലക്കത്തിന്റെ വേദികള്‍. നിലവിലുള്ള ഒമ്പത് വേദികൾക്കും ഏഴ്  കൊലാറ്ററൽ വേദികൾക്കും പുറമെ പന്ത്രണ്ട്...

Read moreDetails

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2025”  ഡോ. ബേബി സാം ശാമുവേലിന്; അവാർഡ് ദാനം 22 ശനി വൈകിട്ട് 6-ന്  ബെത്‌പേജിൽ

ന്യൂയോർക്ക്: കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) "2025-ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025)",  പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്" പ്രസിഡൻറുമായ ഡോ. ബേബി സാം ശാമുവേലിന്. നൂറു ശതമാനവും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ചാരിറ്റി സംഘടനയായ ECHO, സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യത്തിനുമായി ചാരിറ്റി ചെയ്യുന്ന വ്യക്തികളേയും ചെറിയ ടീമുകളെയും പ്രോത്സാഹിപ്പിക്കുവാൻ 2021 മുതൽ നടപ്പിലാക്കിയതാണ് "ECHO ഹ്യൂമാനിറ്റേറിയൻ അവാർഡ്".  2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി നൽകുന്നത്. 2013 ൽ സഹായമനസ്കരായ ആറു പേർ ചേർന്ന് രൂപം കൊടുത്ത ECHO ആഗോളപരമായി നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളാണ് ഇതിനോടകം പ്രാവർത്തികമാക്കിയത്.  2013-ൽ ന്യൂയോർക്കിനെ ബാധിച്ച സാൻഡി കൊടുംകാറ്റിൽ ദുരിതമനുഭവിച്ചവർക്ക് സഹായഹസ്‌തം നീട്ടി.  2015-ൽ നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പ ദുരിതത്തിൽ കാത്മണ്ഡുവിൽ മുപ്പതിനായിരം ഡോളർ ചിലവഴിച്ച് ഒരു പ്രഥമിക ആരോഗ്യ കേന്ദ്രം നിർമ്മിച്ച് നൽകി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി അമ്പതിലധികം ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകി. വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ച് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു. ലോങ്ങ് ഐലൻഡിൽ മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിന് സീനിയർ വെൽനെസ്സ് പരിപാടി സംഘടിപ്പിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിർധനരായ ഒരു  കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകി. അങ്ങനെ ലക്ഷ കണക്കിന് ഡോളറിൻറെ സാമൂഹിക സേവനമാണ് ECHO ഇതിനോടകം ചെയ്‌തത്‌. രഹസ്യമായും പരസ്യമായും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ധാരാളം വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുവാനുമാണ് ഹ്യുമാനിറ്റേറിയൻ അവാർഡ് എക്കോ നൽകുന്നത്.  അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് അമേരിക്കയിൽ പത്ര വാർത്തകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതുജന ശ്രദ്ധയിൽ അറിയിച്ച് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചാണ്‌ അവാർഡിന് യോഗ്യതയുള്ളവരെ കണ്ടെത്തുന്നത്. ഈ വർഷവും പത്രവാർത്തകൾ നൽകി അപേക്ഷകൾ ക്ഷണിച്ചാണ് അവാർഡിന് അർഹനായ ഡോ. ബേബി സാം ശാമുവേലിനെ തിരഞ്ഞെടുത്തത്. നവംബർ 15 ശനിയാഴ്ചയായിരുന്നു അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി....

Read moreDetails

സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ അദ്ധ്യായം രചിച്ച് “എക്കോ” പുതിയ തലങ്ങളിലേക്ക്; ഫണ്ട് റെയ്‌സർ ഡിന്നറും അവാർഡ് നൈറ്റും നവംബർ 22-ന്  ബെത്‌പേജിൽ

ന്യൂയോർക്ക്:  മനുഷ്യൻ സാമൂഹിക ജീവിയാണ്. താൻ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തിൽ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവൻറെ പ്രതിബദ്ധതയാണ്. എന്നാൽ, നമുക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ നമ്മുടെ ചുറ്റുപാടും ഉള്ളവർക്കും ജീവിക്കുവാൻ അവകാശം ഉണ്ട് എന്ന യാഥാർഥ്യം പലപ്പോഴും മറന്നു കൊണ്ടാണ് നമ്മിൽ പലരും ജീവിക്കുന്നത്. യൗവ്വനവും മദ്ധ്യവയസ്സും കഴിഞ്ഞ് വർദ്ധക്യത്തിലേക്ക് നടന്നടുക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെടുന്നുവോ എന്ന ഒരു ചിന്ത പലരിലും സ്വാഭാവികമായി ഉടലെടുക്കുന്നു. ആ സാഹചര്യത്തിൽ അനാരോഗ്യവും ശാരീരിക വൈഷമ്യങ്ങളും വർദ്ധിക്കുന്നതും കഴിവതും മറ്റുള്ളവരിൽ നിന്നും അകന്ന് സ്വഭവനങ്ങളിൽതന്നെ ഒതുങ്ങി കഴിയാം എന്ന് മനസ്സിൽ ചിന്തിക്കുന്നതും സ്വാഭാവികമാണ്. അങ്ങനെ ഒതുങ്ങി കഴിയാൻ ചിന്തിക്കുന്നവരെ കൈപിടിച്ചുയർത്തി സമൂഹത്തിൻറെ മുൻ നിരയിലേക്ക് വീണ്ടും കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന എക്കോ (ECHO - Enhance Community through Harmonious Outreach) എന്ന സംഘടന ഏറ്റെടുത്ത്  നടപ്പിലാക്കി വരുന്നത്.    ധാരാളം മലയാളികൾ വസിക്കുന്ന പ്രദേശമാണ് ലോങ്ങ് ഐലൻഡ്. അവരിൽ ഭൂരിഭാഗവും ക്വീൻസ്, ഫ്ലോറൽ പാർക്ക്, ന്യൂഹൈഡ് പാർക്ക്, എൽമോണ്ട്, ഈസ്റ്റ് മെഡോ, ഹിക്‌സ്‌വിൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസം. അതിൽ നല്ലൊരു പങ്കു മലയാളികളും ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ആ കൂട്ടരിൽ അധികം പേരും ഇപ്പോൾ അറുപതോ എഴുപതോ വയസ്സിന് മുകളിൽ പ്രായമുള്ളവരും. സമൂഹത്തിൽ ഒറ്റപ്പെടുന്ന സീനിയേഴ്‌സിന് താങ്ങും തണലുമായി അവരുടെ ശാരീരിക-മാനസിക ആരോഗ്യ പരിപാലനത്തിനും ഉന്നമനത്തിനുമായി ബ്രഹത്തായ പദ്ധതിയായ "സീനിയർ വെൽനെസ്സ് പ്രോഗ്രാം" (Senior Wellness Program) ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് 2021 മാർച്ചിൽ ആരംഭം കുറിച്ചതാണ് ECHO എന്ന സംഘടന. എല്ലാ വെള്ളിയാഴ്ചയും (ആഴ്ചയിൽ ഒരു ദിവസം മാത്രം) വൈകിട്ട് 3 മുതൽ 7 മണി വരെ മുതിർന്ന പൗരന്മാർക്കായി ന്യൂഹൈഡ് പാർക്കിലെ ക്ലിന്റൺ ജി. മാർട്ടിൻ കമ്മ്യൂണിറ്റി ഹാളിൽ സീനിയേഴ്സിൻറെ  ഒരു സൗഹൃദ കൂട്ടായ്മക്ക് ECHO വേദിയൊരുക്കി. തുടക്കത്തിൽ മുപ്പതിനടുത്തു മാത്രം മുതിർന്നവർ ഒത്തുകൂടിയ സ്ഥലത്ത് ഇപ്പോൾ നാലു വർഷം പിന്നിടുമ്പോൾ നാനൂറോളം പേർ ഒത്തുകൂടുന്ന അവസ്ഥയിലേക്ക് വളർന്നു. മൂന്നു വർഷം  പിന്നിട്ടപ്പോൾ 2024 രണ്ടാം പാതിയിൽ ലെവിടൗണിലുള്ള സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ്‌ പള്ളിയുടെ ഓഡിറ്റോറിയത്തിൽ (110 School House Road,...

Read moreDetails

എക്കോ സീനിയർ അംഗങ്ങൾക്ക് സമർപ്പണമായി കലാവേദി അവതരിപ്പിച്ച സംഗീത സന്ധ്യ അവർണ്ണനീയമായി

ന്യൂയോർക്ക്: പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് നല്ല വേദികൾ ഒരുക്കുന്നതിനും ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ പ്രവർത്തിച്ചു വരുന്ന “കലാവേദി” എന്ന കലാ സംഘടന ECHO എന്ന സാമൂഹിക...

Read moreDetails

മോഹൻലാലിന്റെ ‘കിലുക്കം’ ഷോ മാറ്റി വെച്ചു; ടിക്കറ്റ് എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ പണം തിരികെ നല്‍കും

ന്യൂജെഴ്സി: അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം, ഈ വര്‍ഷം സെപ്തംബര്‍ 1-ന് നടത്താനിരുന്ന മോഹൽലാൽ ഷോ ‘കിലുക്കം 2025’ മാറ്റി വെയ്ക്കാന്‍ സംഘാടകര്‍ നിര്‍ബ്ബന്ധിതരാകുകയും, പ്രസ്തുത...

Read moreDetails
Page 1 of 7 1 2 7
Skip to toolbar