AssociationsFOKANALatest NewsStage ShowsUpcoming Events

ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ഏപ്രിൽ , മെയ് മാസങ്ങളിൽ അമേരിക്കയിൽ .

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ അരങ്ങേറുന്നു. വരുന്ന ഏപ്രില്‍ 31 മുതല്‍ മെയ് 31വരെ നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ ഈ പരിപാടി അമേരിക്കയിലുടനീളമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകന്‍ വിപിന്‍ സേവ്യര്‍, ടെലിവിഷന്‍ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിത്രി കലാകാരന്‍  രാജേഷ് അടിമാലി, ഫ്ലവർസ്  സ്റ്റാർ സിങ്ങറും യൂട്യൂബിലെ മാപ്പിളപ്പാട്ടുകളിലൂടെയും ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയയായ ഒരു കൊച്ചു ഗായിക റാനിയ റഫീഖ് എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് ‘സിനി ഫ്യൂഷന്‍-2026’.

വിശദവിവരങ്ങള്‍ക്ക്:

സജിമോന്‍ ആന്റണി (പ്രസിഡന്റ്): 862-438-2361
ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ജനറല്‍ സെക്രട്ടറി): 914-886-2655
ജോയി ചാക്കപ്പന്‍ (ടഷറര്‍): 201-563-6294

Show More

Related Articles

Back to top button