KeralaLatest NewsWellness

ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

കൊച്ചി- എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ടിലൂടെ എട്ട് ഇന്ത്യന്‍ നോണ്‍-പ്രോഫിറ്റ് സംഘടനകള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി. പ്രാദേശിക സമൂഹങ്ങളെയും അവിടെ താമസിക്കുന്ന ആളുകളെയും പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത 100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സംരംഭമാണ് 2020-ല്‍ ആരംഭിച്ച എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ട്.  സാമ്പത്തിക ശാക്തീകരണം, സുസ്ഥിരത, ഗ്രാമീണ ടൂറിസം, പരിസ്ഥിതി സുസ്ഥിരത, ദുരുപയോഗവും ചൂഷണവും അവസാനിപ്പിക്കല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ് ഈ വര്‍ഷം സഹായത്തിനായി തിരഞ്ഞെടുത്തത്.

ഗൂഞ്ച്, ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച്, ആക്സസ് ഡെവലപ്‌മെന്റ് സര്‍വീസസ്, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍, സ്ത്രീമുക്തി സംഘടന, ആസ്മാന്‍ ഫൗണ്ടേഷന്‍, പ്രോത്സാഹന്‍ ഇന്ത്യ ഫൗണ്ടേഷന്‍, നവഗുരുകുല്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വെല്‍ഫെയര്‍ എന്നീ സംഘടനകള്‍ക്കാണ് ഈ വര്‍ഷത്തെ എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ട് വഴി സഹായം നല്‍കുന്നത്. ‘എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ടിലൂടെ അര്‍ഹരായ സംഘടനകളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എയര്‍ ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ കണ്‍ട്രി ഹെഡ് അമന്‍പ്രീത് ബജാജ് പറഞ്ഞു.

Show More

Related Articles

Back to top button