ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവർത്തന കേന്ദ്രമായ, കോതമംഗലം സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ ( 24 – 02 – 2026 ചൊവ്വാഴ്ച ) EXCELLENCE EDGE DIGITAL VOCATIONAL TRAINING UNIT റവ. ഫാ. ഡേവീസ് ചിറമേൽ ( Founder & Chairman Kidney Federation Of India ) ഉദ്ഘാടനം നിർവഹിച്ചു.
വന്ദ്യ മത്തായി ഇടയനാൽ കോർഎപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ Dr. ജേക്കബ് ഇട്ടൂപ്പ് സ്വാഗതം ആശംസിച്ചു.





പ്രത്യേക കഴിവുകളുള്ള കുട്ടികൾ നാടിൻറെ പൊതുമുതൽ ആണെന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ശേഷിയുള്ളവർ ചുമതല എന്നോണം ഏറ്റെടുക്കണമെന്നും കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അഭിപ്രായപ്പെട്ടു. കോതമംഗലം സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ പ്രവർത്തി പരിചയ വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുമ്പോൾ അവയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയുമാണ് സ്കൂളുകൾ ചെയ്യുന്നത്.

സമൂഹത്തിന്റെ പൊതുധാരയിലേക്ക് ഈ കുട്ടികളെ പ്രാപ്തരാക്കുന്ന ‘സ്വാന്തനം’ ചെയ്യുന്നത് വലിയ സേവനമാണ്. പ്രശംസനീയമായ ഈ കാരുണ്യപ്രവർത്തിയിൽ കിഡ്നി ഫൗണ്ടേഷൻ എന്നും ഒപ്പം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകി.റവ. ഫാ. മത്തായി ഇടയനാൽ കോർ.എപ്പിസ്കോപ്പ അധ്യക്ഷ വഹിച്ച ചടങ്ങിന് വൈസ് പ്രസിഡൻ്റ് ഡോക്ടർ ജേക്കബ് ഇട്ടൂപ് സ്വാഗതം അർപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും ആവേശകരമായിരുന്നു ഡേവിസ് ചിറമേൽ അച്ഛൻറെ സാന്നിധ്യം. അദ്ദേഹത്തിൻറെ വാക്കുകൾ ആശ്വാസപ്രദവും ആശംസകൾ അർപ്പിച്ച വാർഡ് കൗൺസിലർ *ശ്രീമതി രാജി ജോബി , ഫൗണ്ടേഷൻ സാരഥി രാജൻ തോമസ് , Fr. Mathew Thomas , Fr. ബിനോയ് വർഗീസ്, ശ്രീ പോൾ കറുകപ്പിള്ളിൽ (USA) ശ്രീ മാത്യു വർഗീസ് , പി.വി ബഹനാൻ, ശ്രീമതി താജ് നിസാ മജീദ് എന്നിവർ ആശംസകൾ അർപിച്ചു.

എക്സലൻസ് എഡ്ജ് ഡിജിറ്റൽ പ്രദർശനം, കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും തുടർന്ന് നടന്നു. കുട്ടികളോട് സംവദിക്കാനും അവരോടൊപ്പം ഭക്ഷണം കഴിച്ച് കുശലം പറയുവാനും അദ്ദേഹം സമയം കണ്ടെത്തി .








