തൃശൂര്‍: വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റെയും ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന കോൺഫറൻസിന് തൃശൂർ എടമുട്ടത്തെ ആൽഫ ഹോസ്പീസിൽ തുടക്കമായി. അയ്യായിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ വാക്കത്തോ ണോടെയായിരുന്നു തുടക്കം. വാക്കത്തോണിൻ്റെ ഫ്ളാഗ് ഓഫ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആർ. രതീഷ്കുമാർ നിർവഹിച്ചു.
തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. കംപാഷണേറ്റ് യൂത്ത് ഇനീഷ്യേറ്റീവ് – യൂത്ത് എഗെൻസ്റ്റ് ഡ്രഗ് അഡിക്ഷൻ എന്ന സെഷൻ കേരള ആരോഗ്യ സർവകാലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ആൽഫ ചെയർമാൻ കെ. എം. നൂർദീൻ അധ്യക്ഷനായിരുന്നു. ഇന്ത്യൻ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഡോ. ഗീത ജോഷി, സെക്രട്ടറി ഡോ. സംഗമിത്ര ബോറ, കാൻസർ റിലീഫ് ഇന്ത്യ ഫൗണ്ടർ ഡയറക്ടർ ജില്ലി ബേൺ, ആൽഫ ട്രസ്റ്റിമാരായ ഡോ. സണ്ണി കുര്യൻ, താഹിറ നൂർദീൻ, രവി കണ്ണമ്പിള്ളിൽ, പ്രൊഫ. കുസുമം ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാസർഗോഡ് ആൽഫ ഹോസ്പീസ് ഉണ്ടാക്കുന്നതിനായി കല്ലട്ര കുടുംബം നൽകുന്ന ഒരേക്കർ ഭൂമിയുടെ സമ്മതപത്രം കാസർഗോഡ് എം. എൽ.എ. മാഹിൻ കല്ലാട്ര ചെയർമാൻ കെ.എം.നൂർദീന്‍ കൈമാറി.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ജില്ലി ബേൺ, കരിയർ ഗുരു ഡോ. വെങ്കിട്ടരാമൻ, കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെംബർ സെകട്ടറി ഡോ. ആബിദ ഫാറൂഖി, ആൽഫ മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ബാബു എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി – ബിസിനസ് ലീഡേഴ്സ് ഫോർ പാലിയേറ്റീവ് കെയർ എന്ന വിഷയം ഡോ. കെ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സീ ഷോർ മുഹമ്മദലി, ഡോ. സണ്ണി കുര്യൻ, അബ്ദുൾ ജബ്ബാർ, രവി കണ്ണമ്പിള്ളിൽ, ഗിരീഷ് മേനോൻ, രമേഷ് ടി.വി, വി.എസ്. സുഗുണൻ, റഷീദ് ആതിര തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. എം. ആർദീൻ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി പ്രൊഫ. പി.വി. കൃഷ്ണൻ നായർ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ. ഒ. ജോർജ് ഡി. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ആൽഫ ഓവർസീസ് കൗൺസിൽ സെക്രട്ടറി ജനറൽ ടി.വി. രമേഷ് സ്വാഗതവും ഗവേണിംഗ് കൗൺസിൽ മെംബർ ചന്ദ്രമോഹൻ നായർ നന്ദിയും പറഞ്ഞു.
പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ
10 ന് രാവിലെ പത്തുമണിക്ക് യുവജനകാര്യ – കായിക – രജിസ്ട്രേഷന് വകുപ്പു മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിക്കും.
വൈകീട്ട് ആറുമണിക്ക് ഇന്ത്യയില്‍ പാലിയേറ്റീവ് കെയറിന് തുടക്കംകുറിച്ചവരെ ആദരിക്കും. 1984ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും പാലിയേറ്റീവ് കെയറിനായി പ്രയത്നിക്കുകയും 1990ല്‍ കാന്‍സര്‍ റിലീഫ് ഇന്ത്യ സ്ഥാപിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്സ് ജില്ലി ബേണ്‍, അസമിലെ വിദൂരഗ്രാമങ്ങളില്‍ 1990ല്‍തന്നെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും ഗോഹട്ടി പെയ്ന് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഡോ. ദിനേശ് ഗോസ്വാമി എന്നിവരെയാണ് സമഗ്രസംഭാവനകള്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം നല്കി ആദരിക്കുക.
photo 2: കാസർഗോഡ് ആൽഫ ഹോസ്പീസ് നിർമിക്കുന്നതിനുള്ള ഒരേക്കർ ഭൂമി സംഭാവന ചെയ്യുന്ന സമ്മതപത്രം കാസർഗോഡ് എം എൽ എ മാഹിൻ കല്ലട്ര ആൽഫ ചെയർമാൻ കെ. എം. നൂർദീന്‍ കൈമാറിയപ്പോൾ. ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ, ട്രസ്റ്റി രവി കണ്ണമ്പിള്ളിൽ തുടങ്ങിയവർ സമീപം.–












































