



ന്യൂയോർക്ക്: അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ "എന്നിലെ നിന്നിലേക്ക്" എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം ചെയ്തു. മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്താ, സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി ന്യൂയോർക്കിൽ ജൂലൈ അവസാന വാരം പ്രകാശനകർമ്മം നിർവ്വഹിച്ചു. ആഗസ്റ്റ് 9-ന് എറണാകുളം താവു കംപാഷൻ ഹബ്ബിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്‌റ്റ്" സ്ഥാപകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട്ട് ആലുവാ യൂ. സി. കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് പുസ്‌തകത്തിന്റെ ഒരു കോപ്പി നൽകി കേരളത്തിലും പുസ്തകം പ്രകാശനം ചെയ്തു. ഈ പുസ്‌തകത്തിന്റെ പ്രസാധകരായ കാർനെ ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ അലക്‌സ് കുരുവിളയും കൊച്ചിയിലെ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മനുഷ്യനും ദൈവം വിവിധതരം കഴിവുകളാണ് നൽകിയിരിക്കുന്നത്. മനുഷ്യൻ അവന്റെ കഴിവുകൾ വ്യത്യസ്തമായ അളവുകളിലാണ് വിനിയോഗിക്കുന്നത്. പലരും അവരവർക്ക് ലഭിച്ചിരിക്കുന്ന താലന്തുകളുടെ മാഹാത്മ്യം നേരായവിധം മനസ്സിലാക്കുകയോ അവ മറ്റുള്ളവർക്ക് പ്രയോജനപ്രദമായ രീതിയിൽ പരമാവധി ഉപയോഗിക്കുവാൻ തയ്യാറാവുകയോ ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. ബൈബിളിൽ യേശു പറഞ്ഞ പത്തു താലന്ത് നല്കിയവന്റെ ഉപമയിലൂടെ കൂടുതൽ നല്കപ്പെട്ടവനിൽ നിന്നും ദൈവം കൂടുതൽ ഫലം പ്രതീക്ഷിക്കുന്നു എന്നതാണ് സാരം. അങ്ങനെയുള്ള മനുഷ്യന്റെ ഉള്ളിലെ അനന്ത സാധ്യതകളെ വരച്ചുകാട്ടുന്ന അഗാധമായ ചിന്തകൾ നൽകുന്ന രചനയാണ് "എന്നിലെ നിന്നിലേക്ക്" എന്ന പുസ്തകം. അവനവനിൽ തന്നെ കണ്ടെത്തി പൂർത്തിയാക്കേണ്ടതായ ധാരാളം ഉത്തരവാദിത്വങ്ങളെ തിരിച്ചറിയുന്നതിന് പ്രചോദനം ലഭിക്കുന്ന അറിവുകളുടെ കലവറയാണ് ഇത് പുസ്‌തകത്തിന്റെ എഴുത്തുകാരൻ തന്റെ പച്ചയായ ജീവിതത്തിൽ പിന്നിട്ട വഴികളിൽ നിന്നും തന്റെ ഒപ്പം സഞ്ചരിച്ചവരിൽ നിന്നും നേരിട്ടറിഞ്ഞ അനുഭവ യാഥാർഥ്യങ്ങളാണ് പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുസ്തകം വെറും സൈദ്ധാന്തിക അറിവിന്റെ പ്രതിഫലനമല്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത വലിയ നേർചിത്രങ്ങളെ ആദ്ധ്യാൽമിക ചിന്തകളുടെ നിറക്കൂട്ടുകളിൽ ചാലിച്ച് പുസ്‌തകപ്പാളികളിലൂടെ മനോഹര ചിത്രമായി സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിലെ വളർച്ചയും തകർച്ചയും സന്തോഷങ്ങളും ആഘാതങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളും എല്ലാം നമുക്ക് ഓരോ ജീവിതാനുഭവമാണ് നൽകുന്നത്. അത്തരം അനുഭവങ്ങൾ ഡോ. ബേബി സാം തന്റെ വിശ്വാസ ജീവിതവുമായി താരതമ്യം ചെയ്‌ത് ആല്മീയ ധ്യാനവിചിന്തനത്തിലൂടെ ലഭിച്ച ഉൾക്കാഴ്ചയിയിൽനിന്നും രചിച്ചതാണ് "എന്നിലെ നിന്നിലേക്ക്" എന്ന ഈ മഹത്തായ ഗ്രന്ഥം. ലളിതമായ ഭാഷയിൽ രചിച്ച ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ജീവിത സത്യങ്ങൾ നിറഞ്ഞ ഒരു കലവറ. ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് സിറ്റി വൈഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (NYC DCAS) ഡയറക്ടറായും ന്യൂയോർക്ക് കൗൺസിൽ ഓഫ് നോൺപ്രോഫിറ്റ്സ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന ഡോ. ബേബി സാം സാമുവൽ അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക സംരംഭകനും ഗവേഷകനുമാണ്. 19-ഓളം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്", “താവു കംപാഷൻ ഹബ്ബ്” എന്നിവയുടെ പ്രസിഡന്റും, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Mobility In Dystrophy (MIND) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയർമാനുമാണ് അദ്ദേഹം. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഡോ. സാമിന്റെ ആദ്യപുസ്തകമായ "കനമേതുമില്ലാതെ", ഇതിനകം പത്താം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്. ഈ വർഷം സി. എസ്. എസ്. പ്രസിദ്ധീകരിച്ച "Twelve Plus", ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച "ഗാന്ധി" എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ. "എന്നിലെ നിന്നിലേക്ക്" എന്ന പുതിയ പുസ്തകം ഇതിനോടകം ആയിരത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. ഈ പുസ്‌തകത്തിന്റെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്" പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാണ് ഡോ. സാം ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഈ പുസ്തകം വാങ്ങുന്നവർ നേരിട്ട് ജീവകാരുണ്യ പ്രവർത്തനത്തിന്റെ പങ്കാളി ആകുന്നു...
Read moreDetailsകോഴിക്കോട്: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ കോഴിക്കോട് നടുവണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയായ അനുവിന്ദ് (21) ആണ്...
Read moreDetailsപ്രിയപ്പെട്ട കേരള ടൈംസ് വായനക്കാർക്കും കുടുംബാംഗങ്ങൾക്കും, സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ഓണക്കാലം കൂടി നമ്മെ തേടിയെത്തുകയാണ്. കേരളത്തിന്റെ തനിമയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന...
Read moreDetailsചിക്കാഗോ: ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ 20-ാം വാർഷികാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച...
Read moreDetailsന്യൂയോർക്ക്: ഹഡ്‌സൺ വാലിയിലെ ഏഷ്യൻ അമേരിക്കൻ, ഇന്ത്യൻ അമേരിക്കൻ, പസഫിക് ദ്വീപ് സമൂഹം, നേറ്റീവ് അമേരിക്കൻ സമൂഹങ്ങൾ എന്നിവയുടെ സാമൂഹിക പുരോഗതിക്കും ക്ഷേമത്തിനും നിർണായക സംഭാവനകൾ നൽകിയ...
Read moreDetailsകൊച്ചി: ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്...
Read moreDetailsഡാളസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ 2026-ലെ വാർഷിക സഭാ കൺവെൻഷൻ ഓഗസ്റ്റ് 21, 22, 23 തീയതികളിൽ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ....
Read moreDetailsപാലാ: ഭർത്താവിന് അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (കുര്യച്ചൻ–73) അന്തരിച്ചതിനെത്തുടർന്നാണ് ഹൃദയഭേദകമായ സംഭവം. ഭർത്താവിന്റെ സംസ്കാര ശുശ്രൂഷയ്ക്കിടെ...
Read moreDetailsതിരുവനന്തപുരം: കഴിവുകള്‍ക്ക് ഭാഷയുടെയും പരിമിതികളുടെയും അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ വിദ്യാര്‍ത്ഥി അലന്‍ മൈക്കിള്‍. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന പത്തൊമ്പതുകാരനായ അലന്‍ മൈക്കിളിന് മലയാളം...
Read moreDetailsതിരുവനന്തപുരം: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ അവതരിപ്പിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ നൃത്തശില്‍പ്പം കാണികള്‍ക്ക് വൈകാരികവും പ്രചോദനാത്മകവുമായ അനുഭവമായി. ദേശീയതയുടെ വികാരവും സൈനികരുടെ ത്യാഗവും...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.