EducationKeralaLatest NewsLifeStyleNews

എസ്എസ്എൽസി ഫലം മേയ് 15ന് തന്നെയോ? സർക്കാർ രൂപീകരണ ത്തിലെ അനിശ്ചിതത്വം ഫലപ്രഖ്യാ പനത്തെയും ബാധിക്കുമോ എന്ന ആശങ്ക.

തിരുവനന്തപുരം: കേരള എസ്എസ്എൽസി 2026 പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ സൂചന. എന്നാൽ സംസ്ഥാനത്ത് പുതിയ സർക്കാർ ഇതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിൽ ഫലപ്രഖ്യാപനം നിശ്ചയിച്ച തീയതിയിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോൾ അനിശ്ചിതത്വം തുടരുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നിയമനം വൈകുന്നതും ഔദ്യോഗിക പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഫലത്തിന് അന്തിമ അനുമതി നൽകുന്നതിനായി പരീക്ഷാബോർഡ് ബുധനാഴ്ച യോഗം ചേരുമെന്നുമാണ് വിവരം. എന്നാൽ ഫലം ഔദ്യോഗികമായി ആരാണ് പ്രഖ്യാപിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

മുൻ വർഷങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ സംസ്ഥാനത്ത് രാഷ്ട്രീയപരമായ മാറ്റങ്ങൾ പുരോഗമിക്കുന്നതിനാൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇതുവരെ ചുമതലയേറ്റിട്ടില്ല. 2021ലെ തിരഞ്ഞെടുപ്പ് കാലത്തും സമാന സാഹചര്യം ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണത്തിനായി വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുകയാണ്. ഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉടൻ വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button