KeralaLatest NewsPolitics

ഗുരുവായൂർ ദർശനത്തിന് ശേഷം തലസ്ഥാനത്ത് ചെന്നിത്തലക്ക് വൻ സ്വീകരണം; മന്ത്രിസഭാ പ്രവേശന ചോദ്യങ്ങളിൽ വീണ്ടും മൗനം

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം തലസ്ഥാനത്തെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ ആവേശപൂർവം സ്വീകരിച്ചു. മുദ്രാവാക്യം വിളികളോടെയും വൻ ജനക്കൂട്ടത്തോടെയുമായിരുന്നു വരവേൽപ്പ്.

എല്ലാ മലയാളമാസവും ഒന്നാം തീയതി ഗുരുവായൂരിൽ ദർശനം നടത്തുന്നത് പതിവാണെന്നും, അതിന്റെ ഭാഗമായാണ് വെള്ളിയാഴ്ചയും ക്ഷേത്ര സന്ദർശനം നടത്തിയതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പുതിയ മന്ത്രിസഭയിൽ അംഗമാകുമോയെന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകാതെയായിരുന്നു പ്രതികരണം. രാവിലെ തന്നെ മാധ്യമങ്ങളോട് ആവശ്യമായ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും, അതിനപ്പുറം പുതിയതായി ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി. മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ രാവിലെ പറഞ്ഞ നിലപാടിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഗുരുവായൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആശംസകൾ നേർന്ന അദ്ദേഹം, പത്ത് വർഷത്തെ ഇടത് ദുർഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനാണ് ജനവിധിയെന്നും പ്രതികരിച്ചു. യുഡിഎഫ് പ്രവർത്തകർ വി.ഡി. സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button