ന്യൂയോർക്ക്: സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ് ഉടമസ്ഥതയിൽ ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ (Clinton G. Martin Park Auditorium, 1601 Marcus Avenue, New Hyde Park, NY 11042) വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയും ഓണസദ്യയോടെയും കൂടി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ നെഫ്രോളജിസ്റ് ഡോ. മധു ഭാസ്‌കരൻ, മലയാള മനോരമ ദിനപ്പത്രത്തിൽ ദീർഘകാലം ചീഫ് ഓഫ് ബ്യൂറോ ആയി പ്രവർത്തിച്ച പ്രശസ്ത ജേർണലിസ്റ് ജോൺ മുണ്ടക്കയം എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് ഓണസന്ദേശം നൽകുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി 2013 മുതൽ ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് എക്കോ (ECHO - Enhance Community ...