അബുദാബി: യുഎഇയിലെ താപനില ഇന്ന് 50 ഡിഗ്രി സെൽഷ്യസ് കടന്നു. ഈ വർഷം ഇതാദ്യമായാണ് യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുന്നത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് യുഎഇയിലെ അൽ ദഫ്രയിലുള്ള ഔവ്ടൈഡിൽ 50.5 ഡിഗ്രി സെൽഷ്യസാണ് ചൂടി രേഖപ്പെടുത്തിയത്.
എന്നാൽ യുഎഇയിലെ തന്നെ റാസൽഖൈമയിലെ ജബൽ മെബ്രേഹിലിൽ 21.3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 5.15നാണ് ഈ താപനില രേഖപ്പെടുത്തിയത്. അടുത്ത അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനിൽ ചൂട് ഈ ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.