കൊട്ടാരക്കര: യുവസാരഥി വൈ.എസ്. ട്രസ്റ്റിൻ്റെ ആസ്ഥാന മന്ദിരത്തിന്റെ കല്ലിടിൽ കർമം നാളെ വൈകിട്ട് നാലിന് ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ട്രെഷററുമായ ജെയിംസ് കൂടലും ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കരയും ചേർന്ന് നിർവഹിക്കും.
കഴിഞ്ഞ 24 വർഷമായി കല കായിക സാമൂഹിക സാംസ്കാരിക ആതുര പൊതു രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൊല്ലം ജില്ലയിലെ തന്നെ മികച്ച സംഘടനയാണ് യുവസാരഥി.