ഗാങ്ടോക്ക്: ആർമി ട്രക്ക് അപകടത്തിൽ പതിനാറ് സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിലാണ് അപകടം. ട്രക്ക് മലഞ്ചെരുവിലേക്ക് മറിയുകയായിരുന്നു. താങ്ങുവിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടുക്കം രേഖപ്പെടുത്തി.