അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം പ്രമാണിച്ച് ഇന്ത്യയില്‍ മില്ലറ്റുകളുടെ കൃഷി, ഉപഭോഗം മുതലായവയെക്കുറിച്ച് ബോധവല്‍ക്കരണമാണ് ലക്ഷ്യം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം പ്രമാണിച്ച് ഇന്ത്യയിലെ പ്രമുഖ ബഹുഉല്‍പ്പന്ന കമ്പനികളിലൊന്നായ ഐടിസി, തപാല്‍ വകുപ്പുമായി സഹകരിച്ച് സവിശേഷ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ തപാല്‍ വകുപ്പ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുശ്രീ മഞ്ജു കുമാര്‍, ഐടിസി അഗ്രി ബിസിനസ് ഗ്രൂപ്പ് ഹെഡ് എസ് ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി സ്റ്റാമ്പ് പ്രകാശനം ചെയ്തു. ഐടിസിയുടെ മിഷന് മി്ല്ലറ്റ്സാണ് സ്റ്റാമ്പിന്റെ ഇതിത്തം.
ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് ഉത്പാദകരും രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ് ഇന്ത്യയെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജി20 അഗ്രികള്‍ച്ചര്‍ മിനിസ്റ്റീരിയല്‍ സമ്മേളനത്തില്‍ ഹൈദ്രാബാദ് ആസ്ഥാനമായ ഐസിഎആര്‍-ഐഐഎംആറിനെഗ്ലോബല് സെന്റര്‍ ഓഫ് എക്സലന്‍സ് ഓണ്‍ മില്ലറ്റ്സ് (ശ്രീ അന്ന) ആയി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ മാത്രമല്ല ആഗോളതലത്തിലും ലോകത്തെ സൂപ്പര്ഫുഡായിത്തീര്ന്നിരിക്കുന്ന മില്ലറ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള യാത്രയിലെ ഒരു നാഴികക്കല്ലാണ് പുതിയ സ്റ്റാമ്പെന്ന് ഇന്ത്യ പോസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനില്‍ ശര്‍മ പറഞ്ഞു.
മുഖ്യധാരാ മില്ലറ്റുകളിലുള്ള സര്‍ക്കാരിന്റെ താല്പര്യത്തെ പിന്തുണച്ച്, ഈ വര്‍ഷം ജനുവരിയിലാണ് ഐടിസി മിഷന് മില്ലറ്റ്സ് എന്ന സമര്‍പ്പിത സംരംഭത്തിന് തുടക്കമിട്ടത്. കരുത്തുറ്റ മില്ലറ്റ് കാര്‍ഷിക മൂല്യശൃംഖല സൃഷ്ടിക്കുന്നതിലൂടെ സുസ്ഥിര കാര്‍ഷിക സംവിധാനങ്ങള്‍ നടപ്പിലാക്കുക, ‘ഗുഡ് ഫോര്‍ യു’ ഭക്ഷണ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുക, പോഷകഗുണമേറിയ ഭക്ഷണ ഓപ്ഷനായ മില്ലറ്റിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ഉപഭോക്തൃ അവബോധം വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ മില്ലറ്റുകളുടെ കൃഷി, ഉപഭോഗം എന്നിവയെക്കുറിച്ചും ശ്രീ അന്നയെയുക്കുറിച്ചുമുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഐടിസി അഗ്രി ബിസിനസ് ഗ്രൂപ്പ് ഹെഡായ എസ് ശിവകുമാര്‍ പറഞ്ഞു. ഐടിസിയുടെ അഗ്രി ബിസിനസ് ഡിവിഷന്, ഫുഡ്സ് ബിസിനസ് ഡിവിഷന്, ഐടിസി ഹോട്ടല്‍സ് എന്നിവ കൂട്ടായി സുസ്ഥിരമായ മില്ലറ്റ് കൃഷി വികസിപ്പിക്കുന്നതിന് മാത്രമല്ല, ആരോഗ്യകരമായ മില്ലറ്റുകളില്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി റെഡി ടു ഈറ്റ് ഫുഡ് ഉല്പന്നങ്ങള്, കുക്കീസ്, നൂഡില്‍സ്, വെര്‍മിസെല്ലി, ചോക്കോസ്റ്റിക്സ്, ലഘുഭക്ഷണങ്ങള്‍ എന്നിവയും മള്‍ട്ടി മില്ലറ്റ് മിക്സ്, റാഗി ഫ്ളോര്‍ തുടങ്ങിയവയും ഉള്‍പ്പെടെ പരമ്പരാഗതവും ആധുനികവുമായ ഫോര്‍മാറ്റുകളില്‍ മില്ലറ്റ് അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി ഐടിസി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഐടിസി ഹോട്ടലുകളും അവരുടെ ബുഫേകളില്‍ പ്രത്യേക മില്ലറ്റ് അധിഷ്ഠിത പാചകരീതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് ഐടിസിയുടെ ഭക്ഷ്യ ഉല്‍പ്പാദന ഫാക്ടറികളിലേക്കുള്ള മില്ലറ്റുകളുടെ യാത്രയും, ITC ഹോട്ടലുകളില്‍ ഷെഫുകള്‍ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ വിഭവങ്ങളും സ്റ്റാമ്പ് പകര്‍ത്തുന്നു. സ്കെച്ച് ചിത്രീകരണത്തിനൊപ്പം മണ്ണിന്റെ നിറങ്ങള്‍ കൂടിച്ചേരുന്ന ഈ സ്റ്റാമ്പ്, ശ്രീ അന്നയെയും അതിന്റെ എണ്ണമറ്റ നേട്ടങ്ങളെയും ആഘോഷിക്കുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.