ന്യൂഡൽഹി: മണിപ്പൂർ കലാപത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച ബി.ജെ.പി നേതാവ് വിനോദ് ശർമ്മ പാർട്ടിയിൽ നിന്ന് രാജി വച്ചു. ബീഹാറിൽ ബി.ജെ.പിയുടെവക്താവായിരുന്നു വിനോദ് ശർമ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു..

അതേസമയം പ്രതിപക്ഷ സഖ്യമായ ‘ഇ’ന്ത്യ’ യിലെ എം.പിമാർ ശനി, ഞായർ ദിവസങ്ങളിൽ മണിപ്പൂർ സന്ദർശിക്കും,എന്നാൽ ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് ‘ഇന്ത്യ’യെന്ന പുതിയ പേരുമായി പ്രതിപക്ഷ പാർട്ടികൾ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപരിഹസിച്ചു. നാണക്കേട് കാരണമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി രാജസ്ഥാനിൽ പറഞ്ഞു. ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ പ്രതിപക്ഷം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

തന്റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ വിമർശിച്ചു. മോദി ആർ.എസ്.എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. തുകൊണ്ടാണ് മോദി മണിപ്പൂരിൽ പോകാത്തതും വിഷയത്തെ കുറിച്ച് പറയാത്തതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here