കുവൈറ്റ് : മുൻ ഭാര്യയോടുള്ള വിരോധം തീർക്കാൻ വേറെ വിവാഹം കഴിക്കുന്നവരേറെയുണ്ട്. എന്നാൽ, ഒരേസമയം, നാലുപെൺകുട്ടികളെ വിവാഹം കഴിച്ച് പകവീട്ടിയാലോ…എന്നാൽ അങ്ങനെയൊരു കല്യാണഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ താരം.
പരമ്പരാഗത അറബി വേഷത്തിലെത്തിയ യുവാവും വിവാഹ ഗൗണിലെത്തിയ നാലു സുന്ദരികളായ പെൺകുട്ടികളുമാണ് ഫോട്ടോയിലുള്ലത്. യുവാവിനോട് അസൂയപ്പെട്ടും വിമർശിച്ചുമൊക്കെയുള്ള കമന്റുകളുടെ പ്രവാഹമാണ് സോഷ്യൽമീഡിയയിലുടനീളം. യുവാവിന്റെ കോമാളിത്തരത്തെ കളിയാക്കിയുള്ള കമന്റുകൾക്കും ഒട്ടും കുറവില്ല.
എന്നാൽ, ഒരു വിവാഹ ആൽബത്തിനു വേണ്ടി ഒരുങ്ങിനിൽക്കുന്ന മോഡലുകളാണ് ഫോട്ടോയിലുള്ളതെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.