ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി സ്പോര്‍ട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടീം നോ മേഴ്സി ചാമ്പ്യന്മാരായി. മിഡില്‍ സ്കൂള്‍ വിഭാഗത്തില്‍ അടിപൊളി ചേട്ടായീസ് ടീം ജേതാക്കളായി.
ഫെല്‍ഡ്മെന്‍ റിക്രിയേഷന്‍ സെന്ററില്‍വെച്ച് നടത്തപ്പെട്ട മത്സരങ്ങള്‍ സ്പോര്‍ട്സ് ഫോറം ചെയര്മാന് ഷിജു ചെറിയത്തില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ഷോണ്‍ മുല്ലപ്പള്ളിക്ക് ഗെയിംബോള് നല്കി ഉദ്ഘാടനം ചെയ്തു. ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, ജോര്‍ജ് തോട്ടപ്പുറം എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ ട്രോഫികള്‍ സമ്മാനിച്ചു. കെവിന് തൊട്ടിച്ചിറ, ജോസ് മണക്കാട്ട്, സിബി കദളിമറ്റം എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്കി.