ഒഹായോ: ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ചിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയില്‍ ഉള്ള ആഷ്ലാന്‍റ് യൂണിവേഴ്സിറ്റിയില്‍ (Ashland University, 401 College Avenue, Ashland, OH 44805) വച്ച് നടത്തപ്പെടുന്നതാണ്.  അമേരിക്കയില്‍ ഉള്ള ഏകദേശം 23 ഓളം ലോക്കല്‍ ചര്‍ച്ച് വിശ്വാസികളും, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികളും ഈ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്.

ശ്രീലങ്കയില്‍ 1923-ല്‍ തുടങ്ങി ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍, 65-ഓളം രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ച് പല രാജ്യങ്ങളിലും പലപേരിലാണ് അറിയപ്പെടുന്നത്.  ഇന്ത്യയിലുള്ള പെന്തെക്കോസ്ത് മിഷന്‍റെ ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നിന്നും ഇപ്പോഴത്തെ ചീഫ് പാസ്റ്ററായ സ്റ്റീഫന്‍ നടരാജന്‍, അസിസ്റ്റന്‍റ് ചീഫ് പാസ്റ്ററായ എബ്രഹാം മാത്യുവും ഈ കണ്‍വന്‍ഷന്‍റെ വിവിധ മീറ്റുംഗുകളില്‍ സംസാരിക്കുന്നതായിരിക്കും.

ജൂലൈ 6 ബുധനാഴ്ച വൈകിട്ട് 7.00 PMന് ഉള്ള പൊതുയോഗത്തോടുകൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കും.  വ്യാഴം-വെള്ളി രാവിലെ 10.00 AM ന് മോര്‍ണിംഗ് സര്‍വീസ് ആരംഭിക്കുന്നതും 2.00  PM മുതല്‍ 4.00 PM വരെ പല വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും നടത്തപ്പെടും.  ശനിയാഴ്ച്ച 10.00 AM ന് മോര്‍ണിംഗ് സര്‍വീസ്, 2.00 PM – 4.00 PM ഉപവാസനപ്രാര്‍ത്ഥനയും വൈകിട്ട്  7.00 PM ന് പൊതുമീറ്റിംഗും നടത്തപ്പെടും.  കുട്ടികള്‍ക്കുവേണ്ടിയും യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പല മീറ്റിംഗുകളും ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.  ഞായറാഴ്ച രാവിലെ 9.00 AMന് തുടങ്ങുന്ന വര്‍ഷിപ്പ് സര്‍വീസോടുകൂടി ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ അവസാനിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here