തിരുവനന്തപുരം: സോളാര്വിവാദത്തിലൂടെ നടിയും നര്‍ത്തകിയുമായ ശാലു മേനോന്റെ മോശം സമയം അവസാനിക്കുകയാണോ? വിവാദങ്ങളെല്ലാം മറന്ന് വിവാഹിതയാകാനാണ് താരത്തിന്റെ തീരുമാനം. കൊല്ലം സ്വദേശി സജി ജി നായരാണ് വരന്.സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. സിനിമാ സീരിയലുകളെ ശ്രദ്ധേയയായ ശാലു മേനോന് സോളാര്‍ കേസിന് ശേഷം കൂടുതല്‍ വാര്‍ത്തയിലിടം നേടി.സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് താരത്തെ കേസില്‍ കുടുക്കിയത്.ജയില്‍ വാസവും ഇതുമൂലം അനുഭവിക്കേണ്ടിവന്നു. നാളുകള്‍ക്ക് മുമ്പ് ബിജു രാധാകൃഷ്ണന് ജയിലില്‍ നിന്നെഴുതിയ തുറന്ന കത്തില്‍ ശാലുവുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചും പരാമര്‍ശിച്ചിരുന്നു.
സോളാര്‍ വിവാദത്തിന് ശേഷം സിനിമ സീരിയലുകളില്‍ സജീവമല്ല ശാലു.നൃത്ത ക്ലാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.അഭിനേത്രിയേക്കാള്‍ നൃത്തധ്യാപികയായി തുടരാനാണ് ഇപ്പോള്‍ താല്പര്യമെന്നും ശാലു പറഞ്ഞിരുന്നു. സജി.ജി. നായരുമായുള്ള പ്രണയം ആരംഭിച്ചിട്ട് അധികമായിട്ടില്ലെന്നാണ് അറിയുന്നത്. വിവാഹത്തിന് മുന്നോടിയായി ഗുരുവായൂരും മൂകാംബികയിലും തീര്‍ത്ഥയാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ ശാലു തന്റെ എഫ്ബി പ്രൊഫൈലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.
വിവാഹം ക്ഷണിച്ചുകൊണ്ടുള്ള കത്ത് സൃഹൃത്തുക്കള്‍ക്ക് ലഭിച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറത്തറിയുന്നത്. വിവാഹത്തിനുശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള സല്‍ക്കാരം ഒമ്പതിന് കൊല്ലത്തെ സുരഭി ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്.കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. നാരദനായി വേഷമിട്ട നടനാണ് സജി.