ഷിക്കാഗോ: സ്വര്‍ഗീയ സംഗീതത്തിന്റെ സ്വര മാധുര്യവുമായി മാര്‍ത്തോമ ഗായക സംഘങ്ങള്‍ അവതരിപ്പിക്കുന്ന ‘ബ്ലിസ് 2016’ ഷിക്കാഗോയില്‍ നടത്തപ്പെടും. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനത്തിന്റെ മിഡ്–വെസ്റ്റ്, കാനഡാ റീജിയണില്‍ നിന്നുളള ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ശ്രുതി മധുര ഗാനങ്ങളുമായി ഒത്തു ചേരുന്ന ക്വയര്‍ ഫെസ്റ്റ് ഓഗസ്റ്റ് 6ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഷിക്കാഗോ മാര്‍ത്തോമ ദൈവാലയത്തില്‍ നടക്കും.

24ാമത് മാര്‍ത്തോമ ക്വയര്‍ ഫെസ്റ്റിവലില്‍ ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച്, സെന്റ് മാത്യൂസ് മാര്‍ത്തോമ ചര്‍ച്ച് ടൊറന്റോ, സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഇന്ത്യാനാ പൊലീസ്, ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ച്, സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ലൊംബാര്‍ഡ്, ദി കനേഡിയന്‍ മാര്‍ത്തോമ ചര്‍ച്ച് ടൊറന്റോ, ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച് ഫ്രാങ്ക്ഫര്‍ട്ട് എന്നീ ദേവാലയങ്ങളിലെ മലയാളം, ഇംഗ്ലീഷ്, ജൂനിയര്‍ ഗായക സംഘങ്ങള്‍ നവ്യാനുഭൂതി പകരുന്ന ആത്മീയ ഗാനങ്ങള്‍ ആലപിക്കും. ‘ബ്ലിസ് 2016ന്റെ ചിന്താവിഷയമായ ‘Joy of Salvation’ നെ അധികരിച്ച് ടൊറന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമ ചര്‍ച്ച് ഇടവക വികാരി റവ. മാത്യു ബേബി മുഖ്യ പ്രഭാഷണം നടത്തും.

രണ്ടു റീജയണുകളിലെ വൈദീകരും വിശ്വാസ സമൂഹവും പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് വിപുലമായ ക്രമീകരണമാണ് ക്വയര്‍ ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്ന ഷിക്കാഗോ മാര്‍ത്തോമ ഗായക സംഘം ഒരുക്കിയിരിക്കുന്നത്. ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ, അസോ. വികാരി റവ. സോനു വര്‍ഗീസ്, പ്രമി തോമസ് (ക്വയര്‍ ഫെസ്റ്റ് കണ്‍വീനര്‍), ജോണ്‍സണ്‍ തോമസ് (ക്വയര്‍ സെക്രട്ടറി), ലാലു തോമസ് (ട്രഷറര്‍), ഉമ്മന്‍ വര്‍ഗീസ് (മലയാളം ക്വയര്‍ ലീഡര്‍), സാലി ചാക്കോ (മലയാളം ക്വയര്‍ കോ– ലീഡര്‍), ഷെബിന്‍ ചാക്കോ (ഇംഗ്ലീഷ് ക്വയര്‍ ലീഡര്‍), ബ്രിന്‍ഡാ ഉമ്മന്‍ (ഇംഗ്ലീഷ ്ക്വയര്‍ കോ– ലീഡര്‍), ചെല്‍സി ചാക്കോ (ഇംഗ്ലീഷ് ക്വയര്‍ കോ ലീഡര്‍), മോന്‍സി ചാക്കോ (ഫുഡ് കണ്‍വീനര്‍), ആനി വര്‍ഗീസ് (റിസപ്ഷന്‍ കണ്‍വീനര്‍) ലീബോയി തോപ്പില്‍(വെബ് സൈറ്റ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഗായക സംഘാംഗങ്ങള്‍ ക്വയര്‍ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ആത്മീയ സംഗീതത്തിന്റെ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്വയര്‍ ഫെസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www. Marthomachoirfest.org സന്ദര്‍ശിക്കുക.

MARTHOMA COIR

LEAVE A REPLY

Please enter your comment!
Please enter your name here