ചിക്കാഗോ മോർട്ടൻഗ്രോവ് സെൻറ്. മേരീസ് ക്നാനായ കാത്തലിക് ഇടവക ദേവാലയത്തിൽ വെച്ച് ഫെബ്രുവരി അഞ്ചാം തിയതി, ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചിക്കാഗോ ലൈഫ് സോഴ്സ്‌, രക്തദാനവും ക്യാമ്പ് നടത്തപ്പെട്ടു. .
Newsimg1_18673576
സെൻറ്. മേരീസ്ഇടവകയിലെ യുവതി യുവവാക്കളുടെയും സിസ്റ്റർ . ജോവാന്റെയും ശ്രമഫലമാണ് മഹാത്തായ ഈ രക്‌ത ദാന സംരഭത്തിന് വേദി ഒരുങ്ങിയത്. “രക്‌തദാനo മഹത്ത്ദാനം ; രക്‌തം നൽകു ജീവൻ രക്ഷിക്കു” എന്ന ആപ്ത വാക്യത്തിന്റെ അന്തഃസത്ത മനസിലാക്കിയ നിരവധിപേർ രക്തദാനം നിർവ്വഹിക്കുവാനായി എത്തി എങ്കിലും, സമയ – സൗകര്യ പരിമിതികൾ മൂലം മുപ്പത്തി അഞ്ചോളേം പേർക്ക് മാത്രമാണ് രക്‌ത ദാനത്തിനു അവസരം ലഭിച്ചത്. സാധാരണ നടത്തപെടുന്ന ക്യാംപുകളിൽ നിന്ന് വ്യത്യസ്ഥമായി സ്വമനസ്സാ നിരവധിപേർ രക്തദാനം ചെയ്യുവാനായി ഈ ദൈവാലയത്തിൽ നിന്നും മുന്നോട്ടു വന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് എന്ന് ലൈഫ് സോഴ്സ് ഭാരവാഹികൾ അറിയിച്ചു. ആളുകളുടെ സന്മനസ്സും രക്തം നൽകി ജീവൻ സംരക്ഷിക്കുവാനുള്ള താല്പര്യവും കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങളോടെ കൂടുതൽ പേർക്ക് ദാനം ചെയ്യുവാനുള്ള ശൗഖുകാര്യങ്ങളിപ്പോടെ വീണ്ടും ക്യാമ്പ് സംഘടിപ്പിക്കും എന്ന് അവർ വ്യക്തമാക്കി.
Newsimg2_87363364
രക്തദാനം ജീവൻ നിലനിർത്തുവാൻ വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ് എന്നും ഓരോ ദിവസവും രക്തം ആവശ്യമുള്ള നിരവധി രോഗികൾ നമ്മുക്ക് ചുറ്റും ഉണ്ട് എന്ന യാഥാർഥ്യം നാം ഒരിക്കലും വിസ്മരിക്കരുത് എന്ന് വികാരി ഫാ. തോമസ് മുളവനാൽ ഓർമ്മിപ്പിച്ചു. ഈ അവസരത്തിൽ രക്‌ത ദാനത്തിന് തയ്യാറായ സന്മനസ്സുകളെ അഭിനന്ദിക്കുന്നു വെന്ന് അദ്ദേഹം അറിയിച്ചു ടിറ്റോ കണ്ടാരപ്പള്ളി, പോൾസൺ കുളങ്ങര, ജോയി ചെമ്മച്ചെൽ, സിബി കൈതക്കത്തൊട്ടിയിൽ Tonny Kizakekutte എന്നീ കൈക്കാരൻമാരും, സി ജൊവാന്റെ നേതൃത്വത്തിലുള്ള യൂത്ത് മിനിസ്ട്രി അംഗങ്ങളും ക്യാംപിന് നേതൃത്വം നൽകി. 
 
സ്റ്റീഫൻ ചൊള്ളമ്പേൽ

LEAVE A REPLY

Please enter your comment!
Please enter your name here