മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. എം.ജി.ആര് അമ്മ ദീപ പേരവൈ എന്ന് പേരിട്ട പുതിയ പാര്‍ട്ടി ജയലളിതയുടെ 69-ാം ജന്മദിനമായ ഇന്നാണ് നിലവില്‍ വന്നത്. ജയലളിത മത്സരിച്ച് ജയിച്ച ആര്.കെ നഗര്‍ അസംബ്ലി മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അവര്‍ അറിയിച്ചു. പാര്‍ട്ടിയുടെ പുതിയ കൊടിയും ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തു.