അടിക്ക് തിരിച്ചടിയും കൊലക്ക് കൊലയും ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മംഗളൂരുവില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇപ്പോള്‍ ബി.ജെ.പിക്ക് 16 ശതമാനം വോട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ കൊലയും അടിയും നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ടുശതമാനം വോട്ട് ലഭിച്ച സമയത്ത് അടിക്ക് തിരിച്ചടിയും കൊലക്ക് കൊലയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇന്ത്യയിലെ ഏത് സംസ്ഥാനത്തുപോയാലും സി.പി.എമ്മുകാരെ വെറുതേവിടില്ല. ഡല്‍ഹിയില്‍ വച്ചും തടയും. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമ പരമ്പരകളാണ് കേരളത്തില്‍ നടക്കുന്നത്. സി.പി.എം കൊലയാളികളെ തീറ്റിപ്പോറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here