അജു വാരിക്കാട്

സാൻ അൻ്റൊണിയോ: ഇൻഡോ അമേരിക്കൻ സമൂഹത്തിനും ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിക്കും അഭിമാനിക്കുവാൻ വക നൽക്കിയ ഒന്നായിരുന്നു കഴിഞ്ഞദിവസം സാൻ അന്റോണിയോ കൺവെൻഷൻ സെൻററിൽ നടന്ന റിപ്പബ്ലിക്കേഷൻ പാർട്ടി സമ്മേളനം. ടെക്സാസ് ജി ഓ പി സമ്മേളനത്തിനിടയിൽ നടന്ന ചരിത്രപരമായ തെരഞ്ഞെടുപ്പിൽ മലയാളികളായ കോളിംഗ് കൗണ്ടിലെ എബ്രഹാം ജോർജ് ടെക്സാസ് റിപ്പബ്ലിക് പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഫോർട്ട് ബെൻഡ് കൗണ്ടി കൂടി ഉൾപ്പെടുന്ന മറ്റ് 17 കൗണ്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് സാക്കി ജോസഫ് സെനറ്റ് ഡിസ്ട്രിക്ട് 18 ൽ നിന്ന് സ്റ്റേറ്റ് റിപ്പബ്ലിക്കൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റിമാനായി തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യൻ വംശജരിൽ നിന്ന് ടെക്സാസിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തികളാണ് ഇരുവരും.

ഇരുവരുടെയും തെരഞ്ഞെടുപ്പ് ഇൻഡോ അമേരിക്കൻ സമൂഹത്തിൻ്റെ അമേരിക്കൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കുന്നു. എബ്രഹാം ജോർജ്  അതിവിപുലമായ രാഷ്ട്രീയത്തിലെ വിശാലമായ അനുഭവസമ്പത്തും യാഥാസ്ഥിതിക സംരക്ഷണ മൂല്യങ്ങളോടുള്ള ഉറച്ച പ്രതിബദ്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് . അദ്ദേഹം ഈ സ്ഥാനത്ത് വരുന്നത് വഴി ചലനാത്മകതയും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമീപനം സാധ്യമായിത്തീരും എന്നാണ് പ്രതീക്ഷിക്കുന്നത്.


തന്നെ വിശ്വസിച്ച തൻറെ റിപ്പബ്ലിക്കൻ കൂട്ടാളികൾക്ക് ഞാനിപ്പോൾ നന്ദി പറയുന്നു സ്വാതന്ത്ര്യം, പരിമിത ഗവൺമെൻറ് , വ്യക്തിഗത ഉത്തരവാദിത്വം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ ടെക്സാസുകാർക്കും കഠിനപ്രയത്നത്തിന്റെയും സമർപ്പണത്തിന്റെയും തെളിവാണ് ഈ വിജയം എന്ന് തെരഞ്ഞെടുപ്പിനു ശേഷം ജോർജ് തൻറെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.


യാഥാസ്ഥിതിക മൂല്യങ്ങളുടെ ഒരു നല്ല വക്താവാണ് ജോർജ് എന്ന്  സ്ഥാനമൊഴിഞ്ഞ മുൻ ചെയർമാൻ മാറ്റ് റിനാൾഡി സൂചിപ്പിച്ചു. ജോർജിൻറെ നേതൃത്വത്തിൽ ടെക്സാസ് ജി ഓ പി കൂടുതൽ ഉയരങ്ങളിലേക്ക് വളരട്ടെ എന്നും ഇതുവരെ നമ്മൾ കണ്ട ദർശനം മുൻപോട്ട് കൊണ്ടുപോകുവാൻ ജോർജിന് സാധിക്കട്ടെ എന്നും റിനാൾഡി കൂട്ടിച്ചേർത്തു.

നിലവിലെ കമ്മിറ്റിമാൻ ഹൗവാർഡ് ബാർക്കറിനെ തോൽപ്പിച്ചു കൊണ്ടാണ്  ഡിസ്ട്രിക്ട് 18ൽ നിന്ന് സ്റ്റേറ്റ് റിപ്പബ്ലിക്കൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റിമാനായി 60 ശതമാനം വോട്ട് നേടി സാക്കി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തെയും നമ്മുടെ സംസ്ഥാനത്തെയും സേവിക്കുവാൻ കഴിയുന്നതിൽ ഞാൻ ആവേശഭരിതനാണ് ഒപ്പം വിനയാനിതനും.  ജോസഫ് തന്റെ വിജയത്തിനുശേഷം പറഞ്ഞു. നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തിലും കഠിന പ്രയത്നത്തിലൂടെയും പ്രതിബദ്ധതയിലൂടെയും മാറ്റം വരുന്നു എന്നതിന്റെ തെളിവാണ് തന്റെ വിജയം എന്നും ജോസഫ് കൂട്ടിച്ചേർത്തു.

സാൻ അൻ്റോണിയോ കൺവെൻഷൻ സെൻട്രൽ നടന്ന ജിഒ പി സമ്മേളനത്തിൽ ആയിരക്കണക്കിന് പ്രതിനിധികളും പാർട്ടി ഉദ്യോഗസ്ഥരും പിന്തുണക്കാരും ആണ് പങ്കെടുത്തത്. യൂണിറ്റി വളർത്തുന്നതിനും മുൻപിലുള്ള തെരഞ്ഞെടുപ്പുകൾക്കായി തയ്യാറെടുക്കുവാനും ലക്ഷ്യമിട്ട പ്രസംഗങ്ങൾ വർഷോപ്പുകൾ നെറ്റ് വർക്കിംഗ് അവസരങ്ങൾ എന്നിവ ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നു.
എബ്രഹാം ജോർജിന്റെയും സാക്കി ജോസഫിന്റെയും തെരഞ്ഞെടുപ്പ് ടെക്സാസ് ജി യോ പിയുടെ  ഇൻക്ലൂസീവിറ്റി എടുത്തു കാണിക്കുന്നു. ഒപ്പം ടെക്സാസിന്‍റെ രാഷ്ട്രീയത്തിൽ ഇൻഡോ അമേരിക്കൻ സമൂഹത്തിൻ്റെ നിർണായക സ്വാധീനവും പങ്കും പ്രദർശിപ്പിക്കുന്നു. ഈ ചരിത്രവിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ വൈവിധ്യങ്ങളെ അകറ്റി നിർത്താതെ ചേർത്ത് നിർത്തുന്നതിന്റെ തെളിവാണ് നമുക്ക് കാണിച്ചുതരുന്നത്.