മലങ്കര സഭയുടെ നോർത്ത്ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിൽ ഒന്നായ റോക്ക്ലാന്‍ഡ് സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയിലെ കാതോലിക്കാ ദിനആഘോഷങ്ങൾ ഭക്തി പുരസ്പരം ആഘോഷിച്ചു. വികാരി റെവ.ഫാ.ഡോ. രാജു വർഗീസിന്റെ അദ്ധ്യക്ഷതയിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം കൂടിയ യോഗത്തിൽ ഭദ്രാസന കൗൺസിൽ അംഗവും, മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവുമായാ ഫിലിപ്പോസ് ഫിലിപ്പ്, മലങ്കര അസോസിയേഷൻ പ്രീതിനിധി ജോൺ ജേക്കബ്, സെമിനാരിയൻ ബോബി വര്‍ഗീസ് തുടങ്ങിയവർ കത്തോലിക്കാ ദിനത്തിൻറെ പ്രാധാന്യത്തെപറ്റിയും കാതോലിക്കാ ദിനപിരിവിനെയും പറ്റി വിശദമായി സംസാരിച്ചു.
കാതോലിക്കറ്റിന്റെ സ്ഥാപനത്തിന് വേണ്ടി ത്യാഗം സഹിച്ച പരിശുദ്ധ പിതാക്കന്മാരെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ യോഗത്തിൽ വികാരി റെവ.ഫാ.ഡോ. രാജു വർഗീസ് പരിശുദ്ധ സഭയുടെ പതാക ലോകമെമ്പടും പറക്കുന്നത് സഭാമക്കൾക്കു സഭയോടുള്ള വിശ്വാസവും കുറും കൊണ്ട്മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശുദ്ധ മാർത്തോമ്മാ ശ്ളീഹായുടെ മധ്യസ്ഥാതയിൽ മലങ്കരസഭ എന്നും അചഞ്ചലമയി മുന്നോട്ടു പോകുമെന്നും ഈ സഭയെ ആർക്കും തകർക്കാൻ സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സഭാ വിശ്വാസത്തില്‍ സഭാംഗങ്ങള്‍ ഉറച്ചു നില്‍ക്കണമെന്ന് അച്ചന് ഇടവകക്കാരെ ഓര്‍മ്മിപ്പിച്ചു.
ഇടവകയുടെ സെക്രട്ടറി ശ്രീമതി സ്വപ്ന ജേക്കബ് ചെല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രേതിഞ്ജ വിശ്വാസികൾ ഉച്ചസ്വരത്തിൽ ഏറ്റു പറഞ്ഞു സഭയോടുള്ള കുറും, വിശ്വസ്തതയും ആവർത്തിച്ച് പ്രഖ്യാപിച്ചു. സൺഡേ സ്കൂൾ കുട്ടികൾ കാതോലിക്കാ മംഗള ഗാനം ആലപിച്ചു.രാവിലെ വിശുദ്ധ കുർബ്ബാനക്ക് മുൻപ് റെവ.ഫാ.ഡോ. രാജു വര്ഗീസിസ് കാതോലിക്കേറ്റ് പതാക ഉയർത്തി ആഘോഷങ്ങൾക് തുടക്കം കുറിച്ച്. ഇടവക ട്രസ്റ്റീ വർഗിസ് ചെറിയാന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.