മക്കാലന്‍, ടെക്‌സാസ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കാത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംഗീത-നൃത്ത കലാസന്ധ്യ ‘രാഗവര്‍ണ്ണങ്ങള്‍-2017’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ കലാസന്ധ്യ ജൂണ്‍ 25 ന് ഞായറാഴ്ച വൈകീട്ട് 3.30 ന് എഡിന്‍ബര്‍ഗ് സിറ്റി ഓഡിറ്റോറിയത്തില്‍ വച്ചാണ് നടത്തപ്പെടുന്നത്.
അമേരിക്കയിലെ പ്രമുഖ സംഗീത നൃത്ത വിദ്യാലയങ്ങളിലൊന്നായ ഹൂസ്റ്റണ്‍ ക്രെസന്റോയിലെ കലാപ്രതിഭകളാണ് നൃത്തസന്ധ്യയുടെ താള കൊഴുപ്പിന് ചുക്കാന്‍ പിടിയ്ക്കുന്നത്.

പ്രസിദ്ധ ഗായകരായ കോറസ് പീറ്റര്‍, രശ്മി നായര്‍, ആന്റോ അങ്കമാലി എന്നിവര്‍ അടിപൊളി ഗാനങ്ങളുമായെത്തുമ്പോള്‍ നൃത്ത രംഗത്ത് പ്രത്യേക ശൈലികള്‍ക്ക് ഉടമയായ ഗീതു സുരേഷും, മിഷേല്‍ തോമസും സംഘവും നൃത്ത ചുവടുകളുമായി കലാസന്ധ്യയെ വേറിട്ടതാക്കും.

നൃത്തരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീദേവി ടീച്ചര്‍ കോറിയോഗ്രാഫി നിര്‍വ്വഹിയ്ക്കുമ്പോള്‍ കൊച്ചി കലാഭവനില്‍ കൂടി ശ്രദ്ധേയനായ സജ്ജു മാളിയേക്കല്‍ ‘രാഗവര്‍ണ്ണങ്ങളുടെ’ സംവിധാനത്തോടൊപ്പം സൗണ്ട് എഞ്ചിനീയറിംഗും നിര്‍വഹിയ്ക്കും. എഡിന്‍ബര്‍ഗ്, മക്കാലന്‍ നിവാസികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിയ്ക്കും ഈ ‘രാഗവര്‍ണ്ണങ്ങള്‍ 2017’ എന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.വില്‍സണ്‍ ആന്റണി- 832-614-6654
ഏബ്രഹാം ഫിലിപ്പ്- 956-878-0551
ജോണ്‍ വര്‍ഗീസ്-956-739-8609
തോമസ് വര്‍ഗീസ്-956-878-2163
ആന്റണി മാത്യു-956-225-9227
ജോസഫ് ബിജു- 956-207-2457

 

IMG_6982

LEAVE A REPLY

Please enter your comment!
Please enter your name here