ഹൃദയത്തിലേയ്ക്ക് ഞാൻ
ചേർത്തുവെയ്ക്കുന്നു നിൻ
ഹൃദ്യമാം പൂമുഖം എന്റെ പ്രിയേ
കൂടെ ഞാൻ കൂട്ടുന്നെൻ
യാത്രകളിലെന്നും നിൻ
സ്നേഹമാം പരിമളം ഓർമ്മയിലയ്
ഒരു മുല്ലവല്ലിയായ് പടർന്നു നീ
എന്നുള്ളിൽ പുതുമഴയായി പെയ്യവെ
ഒരു നേർത്ത തെന്നലിൽ കുളിർമയും,
പിന്നൊരു വാസനപ്പൂവിന്റെ മൃദുലതയും
അറിയുന്നു നീയെന്നരികിലില്ലെങ്കിലും
ഓർക്കുന്നൊരാ നല്ല നാളുകളും.......
എന്തിനോ വേണ്ടി പിണങ്ങി പിരിഞ്ഞു നീ
വാതിലിൻ ചാരെയായ് മിഴിനീരു വാർക്കവെ
നെഞ്ചിലായ് നിൻ ശിരസ്സേറ്റി ആ കവിളിലെ
കണ്ണീരിലുപ്പിന്റെ മധുരം നുണഞ്ഞതും
നെഞ്ചിലെ ചൂടേറ്റുറങ്ങാൻ കിടക്കവെ
കാതോരമായ് നൂറു കാര്യങ്ങൾ ചൊന്നതും
ഉണ്ണുവാൻ ഇലയിട്ടടുത്തിരുന്നിട്ടു നീ
ആരാരുമറിയാതെൻ ഇലയിൽ നിന്നുണ്ടതും
കൊഞ്ചി നീ എന്നരികിൽ ഒരു പിഞ്ചുകുഞ്ഞായി
കളിക്കൂട്ടുകാരിയായ് എൻ സന്തോഷ വേളയിൽ
ആശ്വാസമായി നിൻ മടിത്തട്ടിലായെന്നും
മയങ്ങി ഞാനുണരട്ടെ പുലരികൾ കാണുവാൻ
റോബിൻ കൈതപ്പറമ്പ്....
Like this:
Like Loading...