വാഷിംഗ്ടണ്‍: അമേരിക്ക റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. സാന്‍ഫ്രാന്‍സിസ്കോയിലെ റഷ്യന്‍ കോണ്‍സുലേറ്റും വാഷിംഗ്ടണിലെയും ന്യുയോര്‍ക്കിലെയും അനെക്സും അടച്ചുപൂട്ടാന്‍ അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടു. ശനിയാഴ്ചയോടെ കോണ്‍സുലേറ്റ് അടയ്ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
റഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ തീരുമാനത്തിനു പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. 755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ അടുത്തിടെ പുറത്താക്കിയിരുന്നു.