നാഗ്പൂര്‍: രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓലയുമായി സഹകരിച്ച് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷന്‍ ആരംഭിച്ചത്.
പെട്രോള്‍,ഡീസല്‍ പമ്പിനകത്തു തന്നെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് നിറക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ ഇന്ത്യ വിഷനിലേക്കുള്ള തങ്ങളുടെ സംഭാവനയാണിതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചാര്‍ജിങ് പോയിന്റുകള്‍ ഇല്ലാത്തത്. വാഹനത്തിലെ ബാറ്ററിയിലെ ചാര്‍ജ് തീര്‍ന്നാലുള്ള ബുദ്ധിമുട്ടാണ് ഇതിലൂടെ ഒഴിവായിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് കാറുകള്‍ ഭാവിയില്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഐ.ഒ.സിയുടെ നീക്കം.