മട്ടന്നൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. മട്ടന്നൂര്‍ പൊലിസാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും സംഭവത്തില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ എ.വി ജോണ്‍ അറിയിച്ചു. എന്നാല്‍, ശുഹൈബ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.