ന്യൂ യോർക്ക് : അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ പാപ്പച്ചന്റെ ഏക പുത്രന് സാക്ക് പാപ്പച്ചന്റെ (സക്കറിയ-43) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
ഫ്രിമോണ്ടില്‍ കൈസര്‍ പെര്‍മനന്റ് ഹോസ്പിറ്റലിലായിരുന്നു സാക്കിന്റെ അന്ത്യം.ഭാര്യ ഏഞ്ചല. പുത്രി റെയ് ആന്‍ (5).
ചേര്‍ത്തല സ്വദേശിയാണു കളത്തില്‍ പാപ്പച്ചന്. ഭാര്യ മേരിക്കുട്ടി പാലാ വെള്ളപ്പള്ളി കുട്ടുംബാംഗം. കാനഡയില്‍ ജനിച്ച സാക്ക് നാലാം വയസിലാണു അമേരിക്കയിലെത്തിയത്.സ്റ്റുഡന്റ് കൗണ്‍സലറായി ജോലി ചെയ്തു വരികയായിരുന്നു.
അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ മങ്കയുടെ സ്ഥാപക പ്രസിഡന്റുമാണ് , ഏതാനും വര്‍ഷമായി കൊച്ചി തമ്മനത്താണു താമസം. പുത്രനു സ്റ്റ്രോക്ക് ഉണ്ടായ വിവരമറിഞ്ഞു പാപ്പച്ചനും പത്നിയും ഏതാനും ദിവസം മുന്‍പ് തിരിച്ചെത്തി .
പൊതുദര്‍ശനം ഫെബ്രുവരി 21 ബുധനാഴ്ച സെന്റ് മെരീസ് സീറോ മലബാര്‍ ചര്‍ച്ച് , മില്‍പിറ്റസ്. സംസ്കാര ശൂശ്രുഷ: (ഫെബ്രു-22) ഫ്രിമോണ്ട് മിഷന് സാനോസെ ചര്‍ച്ചിൽ വെച്ചും നടത്തുന്നതാണ്.
ഫൊക്കാനാക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ ; സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്; ട്രഷർ ,ഷാജി വർഗിസ് ;
ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ്, മുൻ പ്രസിഡന്റ്മാരായ ജോൺ പി ജോൺ,മറിയാമ്മ പിള്ള,
ജി കെ. നായർ, പോൾ കറുകപ്പള്ളിൽ, ജോർജ് കോരുത്ത്, മന്മഥൻ നായർ,ഡോ. പാർത്ഥസാരഥി പിള്ള, ഡോ. അനിരുദ്ധൻ എന്നിവർ ഒരു അനുശോചന സന്ദേശത്തിൽ അറിയിച്ചു.