ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 99,32,548 ആയി ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 26,382 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 3,32,002 പേരാണ് ചികിത്സയിലുള്ളത്.ഇന്നലെ മാത്രം 387 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,44,096 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,813 പേർ രോഗമുക്തി നേടി. ഇതുവരെ തൊണ്ണൂറ്റിനാല് ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രോഗികളുടെ എണ്ണത്തിൽ അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ 1.70 കോടി രോഗബാധിതരാണ് ഉള്ളത്.