ജെഎന്‍യു വിഷയത്തില്‍ പാര്‍ലമെന്‍റില്‍ തനിക്ക് സംസാരിക്കണമെങ്കിലും മോദി സര്‍ക്കാര്‍ ഭയം കാരണം അതിനനുവദിക്കുകയില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യസഭയില്‍ ജെഎന്‍യു വിഷയത്തില്‍ ബഹളം തുടരവെയാണ് രാഹുല്‍ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.

രാഹുലിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന് ആരെയും ഭയമില്ലെന്നും രാഹുല്‍ ഗാന്ധിക്ക് സംസാരിക്കണമെങ്കില്‍ ബഹളം നിര്‍ത്തി ചര്‍ച്ച തുടരാന്‍ സ്വന്തം പാര്‍ട്ടിയോട് ആവശ്യപ്പെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here