വാഷിംഗ്ടണ്‍: പൊതുതിരഞ്ഞെടുപ്പിന് 50 നാള്‍ ശേഷിച്ചിരിക്കെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹില്ലരി ക്ലിന്റന്‍ ചിലവാക്കിയ തുക എതിരാളി ഡൊണാള്‍ഡ് ട്രമ്പിനേക്കാള്‍ ഏഴരട്ടി!! ടി.വി പരസ്യങ്ങള്‍ക്കാണ് ഹില്ലരി ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയിരിക്കുന്നത്.

 അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഹില്ലരിക്ക് വേണ്ടി പ്രചരണ രംഗത്തുള്ള വളണ്ടിയര്‍മാരുടേയും, പാര്‍ട്ടി പ്രവര്‍ത്തകരുടേയും എണ്ണം നോക്കിയാല്‍ ട്രമ്പിനേക്കാള്‍ രണ്ടിരട്ടി! ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഹില്ലരിക്ക് 435 മില്ല്യണ്‍ ഡോളറും ട്രമ്പിന് 160 മില്ല്യണ്‍ ഡോളറുമാണ് തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചിട്ടുള്ളത്. എല്ലാ രംഗത്തും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹില്ലരിക്ക് വോട്ടര്‍മാരുടെ പിന്തുണ എത്രമാത്രം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാകണമെങ്കില്‍ നവംബര്‍ 6 വരെ കാത്തിരിക്കണം.

 ഹില്ലരി ക്യാമ്പില്‍ ആദ്യം ഉണ്ടായിരുന്ന വിജയ പ്രതീക്ഷകള്‍ക്ക് സമീപകാല സംഭവങ്ങള്‍ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. 8 വര്‍ഷം വൈറ്റ് ഹൗസില്‍ കഴിഞ്ഞ ഹില്ലരി മറ്റൊരു നാലു വര്‍ഷം കൂടി വൈറ്റ് ഹൗസില്‍ ഉണ്ടാകുമോ എന്നത് സംശയമാണ്. രാഷ്ട്രീയക്കാരനല്ലാത്ത ട്രമ്പ് നേരിടുന്ന കടമ്പകള്‍ നരവധിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും ട്രമ്പിനെ പരസ്യമായി പിന്തുണക്കാന്‍ തയ്യാറായിട്ടില്ല. താഴെ തട്ടില്‍ പാര്‍ട്ടി മിഷനറിയുടെ പ്രവര്‍ത്തനം അത്രയും സജീവമല്ല. അമേരിക്കയുടെ ഭാവി ശോഭനമാക്കണമെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വരണമെന്ന മുദ്രാ വാക്യവുമായി മുന്നേറുന്ന ട്രമ്പ് ദേശീയ സുരക്ഷക്ക് നല്‍കുന്ന പ്രഥമ പരിഗണയും, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നയവും അമേരിക്കന്‍ ജനത എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രമ്പിന്റെ വിജയ സാധ്യതകള്‍ കണക്കാക്കപ്പെടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here