ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി സ്‌ഫോടന കേസ്സില്‍ പ്രതി അഹമ്മദ് ഖാന്‍ റഹമി (28) 2014 ല്‍ സ്വന്തം സഹോദരിയെ അക്രമിക്കുവാന്‍ ശ്രമിച്ച കേസ്സില്‍ രണ്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.

തിങ്കളാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് അറസ്റ്റിലായതിനു ശേഷം സഹോദരി ഫേസ്ബുക്കിലൂടെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതു അഭ്യര്‍ത്ഥന നടത്തിയിരുന്നു.

28 വയസ്സുള്ള അഹമ്മദ് ഖാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കന്‍ പൗരത്വം ലഭിച്ച അഹമ്മദ് ഖാന്‍ അടുത്തയിടെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഔദ്യോഗിക രേഖകളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

sister

ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്‌സിയിലും നടന്ന സ്‌പോടനങ്ങളുടെ പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് നേരത്തെ പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ന്യൂ ജേഴ്‌സിയിലെ ഒരു ബാര്‍ ഹാള്‍വെയില്‍ കിടന്നുറങ്ങിയിരുന്ന അഹമ്മദ് ഖാനെ പോലീസ് വളഞ്ഞു പിടിച്ചത്. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ പരിക്കേറ്റ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിടക്ക് നിധേയനാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here