ട്രംപ് സർക്കാരിനു എച്ച്-1 ബി വിസയുടെ കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാൻ പദ്ധതിയില്ലെന്നു ഷിക്കാഗോയിലെ  റിപ്പബ്ലിക്കൻ-ഹിന്ദു കൂട്ടായ്മയുടെ തലവൻ ശലഭ് കുമാർ പറഞ്ഞു.

“എച്ച്-1 ബി വിസകൾ കൂടുതൽ ആവശ്യമായി വരുകയാണുണ്ടാകുക. ഇന്ത്യയിൽ നിന്നും എച്ച്-1 ബി വിസയിൽ വരുന്നവരുടെ എണ്ണം കൂടും,” അദ്ദേഹം പറഞ്ഞു.

മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും എച്ച്-1 ബി വിസയുടെ കാര്യത്തിൽ ഔദ്യോഗിക ഉത്തരവുകളൊന്നും വൈറ്റ് ഹൗസ് പരിഗണിക്കുന്നില്ലെന്നും ശലഭ് കൂട്ടിച്ചേർത്തു.

അമേരിക്കൻ സമ്പത് വ്യവസ്ഥയുടെ വളർച്ചയ്ക്കു ഐ റ്റി രംഗം പ്രധാനപ്പെട്ട പങ്കു വഹിക്കേണ്ടതുണ്ട്. അമേരിക്കയിലേയ്ക്കു കൂടുതൽ ഐ റ്റി പ്രൊഫഷണലുകളെ ആവശ്യം വരും. അമേരിക്കയ്ക്കു ഐ റ്റി പ്രൊഫഷണലുകളുടെ കുറവുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ളവർക്കു മാത്രമേ അതു നികത്താൻ കഴിയുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

എച്ച്-1 ബി വിസയിൽ വ്യാജന്മാരെ ഒഴിവാക്കാനായി ഓരോ രാജ്യങ്ങൾക്കും ഗ്രീൻ കാർഡ്, നിയമപരമായ സ്ഥിരതാമസം എന്നിവയ്ക്കുള്ള ക്വോട്ട ഇല്ലാതാക്കാൻ വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ട്. അതു ഇന്ത്യക്കാർക്കു ഗുണം ചെയ്യുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here