സിന്‍സിനാറ്റി: 1970 മുതല്‍ 1987 വരെ മുപ്പത്തിയാറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മരണത്തിന്റെ മാലാഖ (Angel of Death) എന്നറിയപ്പെടുന്ന ഡോണള്‍ഡ് ഹാര്‍വി (64) ജയിലിനകത്ത് വച്ച് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നു മരിച്ചു. ഒഹായെ ജയിലധികൃതര്‍ വെളിപ്പെടുത്തിയതാണിത്.

ഒഹായൊ റ്റോളിസ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ സെല്ലില്‍ രണ്ടു ദിവസം മുമ്പാണ് ഹാര്‍വിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തിനുശേഷം ആയുധമില്ലാതെ മറ്റൊരു പ്രതി ഇയാളുടെ സെല്ലില്‍ നിന്നും ഇറങ്ങി പോകുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സിന്‍സിനാറ്റി ഡ്രേക് ആശുപത്രിയിലെ ജീവനക്കാരനായിരുന്ന ഹാര്‍വി അവശരായ രോഗികളുടെ കിടക്കയ്ക്കു സമീപം വന്ന് അവരെ ദയാവധത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഹാര്‍വി സമ്മതിച്ചു.

രോഗികള്‍ ഉള്‍പ്പെടെ 87 പേരെ കൊലപ്പെടുത്തിയതായാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്.1970 മേയ് 30 ന് 18–ാം വയസ്സിലാണ് 88 വയസുകാരനായ രോഗിയെ മുഖത്തു തലയിണ അമര്‍ത്തി ആദ്യമായി കൊലപ്പെടുത്തിയത്. രോഗിയുടെ മരണം ഉറപ്പാക്കുന്നതിന് സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ചു ഹൃദയമിടിപ്പ് ശ്രദ്ധിച്ചിരുന്നു.

1987 മാര്‍ച്ച് 7 ന് 44 വയസ്സുള്ള രോഗിയെ ട്യൂബിലൂടെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് പ്രതി പിടിയിലായത്.

Angel

LEAVE A REPLY

Please enter your comment!
Please enter your name here