ഡാലസ് മാര്‍ച്ച് 29 ബുധനാഴ്ച ഡാലസ് ഫോര്‍ട്ട് വര്‍ത്ത് പരിസര പ്രദേശങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ ഇലക്ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റു സഹോദരന്മാരായ ഹൊസെ ലോപസ് (12) ഐശയ ലോപസ് (11) എന്നിവര്‍ മരിച്ചു. ഫോര്‍ട്ട് വര്‍ത്ത് ഓക് ലാന്റ് ലേക്ക് പാര്‍ക്കിനടുത്തായിരുന്നു സംഭവം. വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തിനുള്ളില്‍ എത്തിച്ചേര്‍ന്ന ഫയര്‍ ഫോഴ്‌സ് അംഗങ്ങളാണ് രണ്ടു കുട്ടികളും മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.

ഹൊസെ ലോപസാണ് ആദ്യം ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചത്. സഹോദരനെ രക്ഷിക്കുന്നതിനിടയിലാണ് ഐശയക്കും ഷോക്കേറ്റത്. ഇവര്‍ കിടന്നിരുന്ന സമീപ പ്രദേശത്തെ പുല്‍ക്കാടിനും തീപിടിച്ചിരുന്നു. നോര്‍ത്ത് റിച്ച് ലാന്റ് ഹില്‍സ് ഇന്റര്‍ നാഷണല്‍ ലീഡര്‍ ഷിപ്പ് ഓഫ് ടെക്‌സസ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും.

ഇന്നലെയുണ്ടായ കാറ്റിലും പേമാരിയിലും കനത്ത നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്. ബുധനാഴ്ച രാത്രി 200,000 പേര്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്നു നിരവധി വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

electric

LEAVE A REPLY

Please enter your comment!
Please enter your name here